Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അവർ ഒന്നിക്കുന്നു; രമ്യ കൃഷ്ണനും ഭർത്താവും ഒരുമിക്കുന്നത് വന്ദേമാതരം എന്ന ചിത്രത്തിനായി; പ്രകാശ് രാജ് നായകനാകുന്ന ചിത്രം അടുത്തം വർഷം തിയറ്ററുകളിൽ

പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അവർ ഒന്നിക്കുന്നു; രമ്യ കൃഷ്ണനും ഭർത്താവും ഒരുമിക്കുന്നത് വന്ദേമാതരം എന്ന ചിത്രത്തിനായി; പ്രകാശ് രാജ് നായകനാകുന്ന ചിത്രം അടുത്തം വർഷം തിയറ്ററുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം രമ്യ കൃഷ്ണനും ഭർത്താവും തമ്മിൽ പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. രമ്യയും ഭർത്താവ് കൃഷ്ണ വംശിയും ഒരുമിക്കുന്നത് ഒരു ചിത്ത്രതിന് വേണ്ടിയാണ്. വന്ദേമാതരം എന്ന് പേരിട്ടിരിക്കുന്ന ചിത്ത്രതിൽ പ്രകാശ് രാജ് ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്ത വർഷം തന്നെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

1998ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയും ഇരുവകും വിവാഹിതരാവുകയും ചെയ്തു. 2003ൽ വിവാഹിതയായ ഇവർ 2004ൽ ആണ് വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്തത്. ശ്രീ ആഞ്ജനേയം എന്ന ഈ ചിത്രത്തിൽ അഭിനയിച്ച ശേഷം പിന്നീട് നീണ്ട കാലം രമ്യ സിനിമയിൽ നിന്ന് വിട്ടുനിന്നു.ശ്യാമ പ്രസാദ് ചിത്രം ഒരേ കടലിലൂടെയാണ് രമ്യ വീണ്ടും സിനിമയിൽ തിരിച്ചെത്തിയത്. ബാഹുബലി, ബാഹുബലി 2, സൂപ്പർ ഡിലക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് രമ്യ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP