Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റ് പെൺകുട്ടികളുമായും ആൺ സുഹൃത്തുക്കളുമായും അടുത്തിടപഴകിയത് സംശയത്തിന് കാരണമായി; വാരണാസിയിൽ പങ്കാളിക്ക് നേരെ വെടിയുതിർത്ത് സ്വവർഗാനുരാഗി

മറ്റ് പെൺകുട്ടികളുമായും ആൺ സുഹൃത്തുക്കളുമായും അടുത്തിടപഴകിയത് സംശയത്തിന് കാരണമായി; വാരണാസിയിൽ പങ്കാളിക്ക് നേരെ വെടിയുതിർത്ത് സ്വവർഗാനുരാഗി

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: ഉത്തർപ്രദേശിൽ സ്വർഗാനുരാഗി പങ്കാളിയെ വെടിവെച്ചു കൊല്ലാൻ ശ്രമം. വാരണാസിയിലാണ് സംഭവം. മുഗൾസരായി സ്വദേശി അങ്കിതിനെ (25) യാണ് സ്വവർഗാനുരാഗിയായ പങ്കാളി വെടിവെച്ചത്. സംഭവത്തിൽ അങ്കിതിന്റെ പങ്കാളി ശ്രാവൺ കുമാർ ഗുപ്തയെ മുഗൾസരായി പൊലീസ് അറസ്റ്റ് ചെയ്തു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം എന്നാണ് പ്രതിപൊലീസിനോട് പറഞ്ഞത്.അങ്കിതിന് മറ്റു പുരുഷന്മാരുമായും സ്ത്രീകളുമായും ബന്ധമുണ്ടെന്ന സംശയമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അങ്കിത് മറ്റു സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള സുഹൃത്തുക്കളുമായി ഇടപെടുന്ന ദൃശ്യങ്ങൾ കണ്ടതോടെ ശ്രാവൺ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 26ന് അങ്കിതിനെ വിജനമായ സ്ഥലത്തെത്തിച്ച് വെടിയുതിർക്കുകയായിരുന്നു.ശ്രാവണിനെ യൂറോപ്യൻ കോളനിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവശേഷം, ശ്രാവൺ പ്ലാസ്റ്റിക് കവറിലാക്ക് ഉപേക്ഷിച്ച തോക്ക് റെയിൽവേ ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വെടിയേറ്റ ഗുരുതരമായി പരിക്കേറ്റ അങ്കിതിനെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നു 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP