Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കർത്താപൂർ ഇടനാഴി ഉദ്ഘാടനത്തിന് മന്മോഹൻ സിങ് പാക്കിസ്ഥാനിലേക്ക് പോയേക്കും; മന്മോഹനെ ക്ഷണിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്; മുൻ പ്രധാനമന്ത്രി പങ്കെടുക്കുക സിഖ് വംശജരുടെ റാലിയിൽ

കർത്താപൂർ ഇടനാഴി ഉദ്ഘാടനത്തിന് മന്മോഹൻ സിങ് പാക്കിസ്ഥാനിലേക്ക് പോയേക്കും; മന്മോഹനെ ക്ഷണിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്; മുൻ പ്രധാനമന്ത്രി പങ്കെടുക്കുക സിഖ് വംശജരുടെ റാലിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കർത്താപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പാക്കിസ്ഥാനിലെത്തുമെന്ന് റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരന്ദീർ സിങ്ങിന്റെ ക്ഷണപ്രകാരമാണ് മന്മോഹൻ പാക്കിസ്ഥാനിലേക്ക് പോകുക. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നടക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും പങ്കെടുക്കും.കർത്താപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സിക്ക് വിഭാഗക്കാർ നടത്തുന്ന ജാഥയിലായിരിക്കും മന്മോഹൻ പങ്കെടുക്കുക. പാക്കിസ്ഥാനിലെ കർത്താപൂർ സാഹിബിലേക്ക് നവംബർ ഒമ്പതിനായിരിക്കും ജാഥ. പഞ്ചാബിൽ നിന്നാണ് ജാഥ ആരംഭിക്കുന്നത്.അമരന്ദീർ സിങ്ങിന്റെ ഉപദേഷ്ടാവാണ് പരിപാടിയിൽ പങ്കെടുക്കാൻ മന്മേഹാൻ സമ്മതിച്ച വിവരം അറിയിച്ചത്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച കർത്താപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ മന്മോഹനെ ക്ഷണിച്ചിരുന്നു. എന്നാൽ, അദ്ദേഹം ക്ഷണം നിരസിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP