Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

`അഞ്ച് വർഷം മുൻപ് യുഎന്നിൽ പോയപ്പോൾ ഉള്ള മനോഭാവമല്ല ഇപ്പോൾ ലോകത്തിന് ഇന്ത്യയോട്`; രാജ്യത്തിന്റെ പുരോഗതിക്ക് കാരണം 130 കോടി ഇന്ത്യക്കാർ; അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയ മോദിക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി

`അഞ്ച് വർഷം മുൻപ് യുഎന്നിൽ പോയപ്പോൾ ഉള്ള മനോഭാവമല്ല ഇപ്പോൾ ലോകത്തിന് ഇന്ത്യയോട്`; രാജ്യത്തിന്റെ പുരോഗതിക്ക് കാരണം 130 കോടി ഇന്ത്യക്കാർ; അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയ മോദിക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി. ഡൽഹി പലം വിമാനത്താവളത്തിൽ എത്തിയ മോദിക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അടക്കമുള്ള നേതാക്കളും എംപിമാരും ചേർന്നാണ് യുഎസ് സന്ദർശനത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് നരേന്ദ്ര മോദി യുഎസിലേക്ക് പോയത്.

സ്വീകരണത്തിനു ശേഷം വിമാനത്താവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോളതലത്തിൽ രാജ്യത്തിന്റെ കീർത്തിയെത്തിക്കാൻ അവസരം നൽകിയ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. 2014ൽ പ്രധാനമന്ത്രിയായ ശേഷം താൻ യുഎന്നിലേക്ക് പോയിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ അവിടെ ചെന്നപ്പോൾ ഇന്ത്യയോടുള്ള മനോഭാവത്തിൽ വലിയ മാറ്റമാണ് കാണാൻ സാധിച്ചത്. ഇതിനു കാരണം ഇന്ത്യയിലെ 130 കോടി ജനങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

യുഎസ് സന്ദർശനത്തിനിടെ ടെക്‌സസിലെ ഇന്ത്യൻ വംശജരുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച, 'ഹൗഡി മോദി'ക്കു വൻ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തുകയും യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP