Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയലിൽ വെള്ളമെത്തിക്കുന്ന പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുടുംബം; കണ്ട് നിന്ന നാട്ടുകാരും ചേർന്ന് മർദ്ദനം ആരംഭിച്ചു; രാജസ്ഥാനിൽ ദളിത് യുവാവിന് ആൾക്കൂട്ട മർദ്ദനം; ആശുപത്രിയിലെത്തിച്ചിട്ടും ദളിത് യുവാവ് രക്ഷപ്പെട്ടില്ല

വയലിൽ വെള്ളമെത്തിക്കുന്ന പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുടുംബം; കണ്ട് നിന്ന നാട്ടുകാരും ചേർന്ന് മർദ്ദനം ആരംഭിച്ചു; രാജസ്ഥാനിൽ ദളിത് യുവാവിന് ആൾക്കൂട്ട മർദ്ദനം; ആശുപത്രിയിലെത്തിച്ചിട്ടും ദളിത് യുവാവ് രക്ഷപ്പെട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ട: വയലിൽ വെള്ളമെത്തിക്കുന്ന പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാനിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു. ഘട്ടോളിയിലെ മിവാഖെഡ ഗ്രാമത്തിലാണ് ധുലിചന്ദ് മീണ എന്ന 40കാരൻ കൊല്ലപ്പെട്ടത്. സമീപ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന യുവാവിനെ 60കാരനായ പുരിലാൽ തൻവാറും മക്കളായ ദേവി സിങ്ങും മോഹനും ചേർന്ന് പിടികൂടി പരസ്യ വിചാരണ നടത്തുകയായിരുന്നു.

ചോദ്യം ചെയ്യൽ അക്രമത്തിൽ കലാശിച്ചതോടെ നാട്ടുകാരും പങ്കാളികളായി. ഗുരുതരാവസ്ഥയിലായ ധുലിചന്ദിനെ പിതാവെത്തി ആദ്യം വീട്ടിലും പിന്നീട് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം നടന്ന മോഷണത്തെക്കുറിച്ച് തൻവാറും മക്കളും ധുലിചന്ദിന്റെ പിതാവിനെ ധരിപ്പിച്ചിരുന്നതായി പറയുന്നു.

മകനെ ശാസിച്ച പിതാവ് ധുലിചന്ദിനെതിരെ കേസ് നൽകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് ആൾക്കൂട്ടത്തിമെന്റ സഹായത്തോടെ തൻവാറിന്റെ കുടുംബം 'ശിക്ഷ' നടപ്പാക്കിയത്. പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസമ പറഞ്ഞു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP