Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡികെ ശിവകുമാർ ഒക്ടോബർ ഒന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; തിഹാർ ജയിലിലേക്ക് അയക്കുന്നതിന് മുൻപ് ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തണമെന്ന് കോടതി; ആരോഗ്യസ്ഥിതി മോശമെന്ന് അഭിഭാഷകർ

ഡികെ ശിവകുമാർ ഒക്ടോബർ ഒന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; തിഹാർ ജയിലിലേക്ക് അയക്കുന്നതിന് മുൻപ് ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തണമെന്ന് കോടതി; ആരോഗ്യസ്ഥിതി മോശമെന്ന് അഭിഭാഷകർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ശിവകുമാറിനെ ആദ്യം ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയാൽ മാത്രമെ തിഹാർ ജയിലിലേക്ക് അയയ്ക്കാവൂ എന്നും പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.ഒക്ടോബർ ഒന്നുവരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ശിവകുമാറിന്റെ ചികിത്സാ രേഖകൾ പരിശോധിച്ച കോടതി അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് അയയ്ക്കുന്നുവെങ്കിൽ വൈദ്യ സഹായവും മരുന്നുകളും ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ജുഡീഷ്യൽ കസ്റ്റഡിയിലും ശിവകുമാറിനെ ചോദ്യംചെയ്യാൻ അവസരം നൽകണമെന്നും അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യമുന്നയിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP