Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധം ചെയ്യാൻ താൽപര്യമില്ലെങ്കിൽ പാക് അധീന കാശ്മീർ ഇങ്ങ് തന്നേക്കു; പാക് അധീന കാശ്മീരിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യക്കൊപ്പം നിൽക്കാൻ; ഇമ്രാൻ ഖാൻ ആലോചിച്ച് തീരുമാനമെടുക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല

യുദ്ധം ചെയ്യാൻ താൽപര്യമില്ലെങ്കിൽ പാക് അധീന കാശ്മീർ ഇങ്ങ് തന്നേക്കു; പാക് അധീന കാശ്മീരിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യക്കൊപ്പം നിൽക്കാൻ; ഇമ്രാൻ ഖാൻ ആലോചിച്ച് തീരുമാനമെടുക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയുമായി യുദ്ധം ചെയ്യാൻ താൽപര്യമില്ലെങ്കിൽ പാക് അധീനകാശ്മീർ ഇന്ത്യക്ക് വിട്ട് തരണമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ. സ്വന്തം രാജ്യത്തിന്റെ താത്പര്യം മുൻ നിർത്തി പാക് അധീന കശ്മീർ ഇമ്രാൻ ഖാൻ ഇന്ത്യക്ക് വിട്ട് തരാൻ തയ്യാറാകണം. പാക് അധീന കശ്മീരിലെ ആളുകൾ അസന്തുഷ്ടരാണ്. അവർക്ക് പാക്കിസ്ഥാനൊപ്പം നിൽക്കാൻ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. കശ്മീർ വിഷയം ഉയർത്തിക്കാട്ടാൻ ശ്രമിച്ച് പാക്കിസ്ഥാൻ ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധീന കശ്മീർ പാക്കിസ്ഥാൻ വിട്ട് തരികയാണെങ്കിൽ നമുക്ക് അവിടെ നിരവധി വ്യവസായങ്ങൾ ആരംഭിക്കാനാകും. വ്യാപാരത്തിൽ പാക്കിസ്ഥാനെ തങ്ങൾ സഹായിക്കും. പട്ടിണിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടാൻ അവർക്കത് സഹായകരമാകുമെന്നും അത്താവലെ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP