Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച ഹജ്ജ് വളണ്ടിയർക്കുള്ള നിയാസുൽ ഹഖ് മൻസൂരി പുരസ്‌കാരം ഇന്ത്യ ഫ്രറ്റേണിറ്റി വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൾ ഗഫാറിന്; 2000 റിയാലും ശിലാഫലകവും സമ്മാനിച്ചത് ജിദ്ദ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ

മികച്ച ഹജ്ജ് വളണ്ടിയർക്കുള്ള നിയാസുൽ ഹഖ് മൻസൂരി പുരസ്‌കാരം ഇന്ത്യ ഫ്രറ്റേണിറ്റി വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൾ ഗഫാറിന്; 2000 റിയാലും ശിലാഫലകവും സമ്മാനിച്ചത് ജിദ്ദ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

മികച്ച ഹജ്ജ് വളണ്ടിയർക്കുള്ള പുരസ്‌കാരം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൽ ഗഫാറിന്. ജിദ്ദ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്, ഹജ്ജ് കോൺസൽ യുംകൈബം സാബിർ എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. 2000 റിയാൽ കാഷ് പ്രൈസും ശിലാഫലകവുമാണ് അവാർഡ്. ഹജ്ജ് മിഷൻ മക്ക ഇൻചാർജ് ആസിഫ് സഈദ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചപ്പോൾ സദസ് ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

നിയാസുൽ ഹഖ് മൻസൂരിയുടെ പേരിൽ ആണ് ഏറ്റവും മികച്ച ഹജ്ജ് വളണ്ടിയർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പുരസ്‌കാരം ഏർപ്പെടുത്തിയത്. . 2000 റിയാൽ കാഷ് പ്രൈസും ശിലാഫലകവുമാണ് അവാർഡ്. ഹജ്ജ് മിഷൻ മക്ക ഇൻചാർജ് ആസിഫ് സഈദ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചപ്പോൾ സദസ് ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

2015 ലെ മിനാ ദുരന്തത്തിൽ ഹജ്ജ് വളണ്ടിയർ സേവനത്തിനിടയിൽ മരണപ്പെട്ട ജാർഖണ്ഡ് സ്വദേശിയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളണ്ടിയറായ നിയാസുൽ ഹഖ് മൻസൂരിയോടുള്ള ആദരസൂചകമായാണ് ഇന്ത്യൻ കോൺസുലേറ്റ് അവാർഡ് ഏർപ്പെടുത്തിയത്. ആറായിരത്തോളം വരുന്ന വിവിധ സന്നദ്ധസംഘടനകളുടെ വളണ്ടിയർമാരിൽനിന്നും ഐക്യകണ്ഠേനയാണ് അബ്ദുൽ ഗഫാറിനെ തിരഞ്ഞെടുത്തതെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ വിയോഗം ദുഃഖമാണെങ്കിലും ദൈവിക അംഗീകാരമായിട്ടാണ് കണക്കാക്കുന്നതെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. ഈ വർഷത്തെ മികച്ച വളണ്ടിയർക്കുള്ള ഈ പുരസ്‌കാരം ലഭിച്ചത് നിസ്വാർഥ സേവനത്തിന് അല്ലാഹുവിൽനിന്നുള്ള അംഗീകാരമായാണ് കാണുന്നതെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ പറഞ്ഞു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്, യുംകൈബം സാബിർ, ആസിഫ് സഈദ്, വിവിധ വകുപ്പ് തലവന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP