Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ ആറിന്; കൗൺസിൽ അംഗങ്ങളുടെ എണ്ണം 31ൽ നിന്ന് 43ആയി ഉയർത്തി; ഫലപ്രഖ്യാപനം സെപ്റ്റംബർ എട്ടിന്; നേരത്തെ പ്രചരണം ആരംഭിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ; എസ്എഫ്ഐയുടെ ഒയ്ഷി ഘോഷ് പ്രസിഡന്റ് സ്ഥാനാർത്ഥി

ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ ആറിന്; കൗൺസിൽ അംഗങ്ങളുടെ എണ്ണം 31ൽ നിന്ന് 43ആയി ഉയർത്തി; ഫലപ്രഖ്യാപനം സെപ്റ്റംബർ എട്ടിന്; നേരത്തെ പ്രചരണം ആരംഭിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ; എസ്എഫ്ഐയുടെ ഒയ്ഷി ഘോഷ് പ്രസിഡന്റ് സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ ആറിന് നടത്താൻ തീരുമാനം. ഇത്തവണ 43 കൗൺസിലർമാരെയാണ് തെരഞ്ഞെടുക്കുക. നേരത്തെ 31 കൗൺസിലർമാരെന്ന കണക്ക് സർവ്വകലാശാല ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ് മാറ്റിയത്. സ്‌കൂൾ ഓഫ് സാൻസ്‌ക്രിറ്റ് ആൻഡ് ഇൻഡിക് സ്റ്റഡീസ്, സ്‌കൂൾ ഓഫ് എൻജിനിയറിങ്, സ്പെഷ്യൽ സെന്റർ ഫോർ മോളിക്യുലാർ മെഡിസിൻ, സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് ഏസ്തെറ്റിക്സ് എന്നിവിടങ്ങളിൽനിന്നാണ് ഈ അധിക കൗൺസിലർമാരെ തെരഞ്ഞെടുക്കുക. സെപ്റ്റംബർ നാലിന് പ്രസിഡൻഷ്യൽ ഡിബേറ്റ് നടക്കും. എട്ടിന് ഫലപ്രഖ്യാപനം

നിലവിൽ വിദ്യാർത്ഥി യൂണിയൻ നയിക്കുന്ന എസ്എഫ്ഐ ഉൾപ്പെടുന്ന ഇടതു വിദ്യാർത്ഥി സഖ്യം പ്രചാരണം ആരംഭിച്ചു. എസ്എഫ്ഐ, എഐഎസ്എ, എഐഎസ്എഫ്, ഡിഎസ്എഫ് സംഘടനകൾ സഖ്യമായാണ് മത്സരിക്കുന്നത്. ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒയ്ഷി ഘോഷ് (എസ്എഫ്ഐ), വൈസ് പ്രസിഡന്റായി സാകേത് മൂൺ (ഡിഎസ്എഫ്), ജനറൽ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ് (എഐഎസ്എ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ഡാനിഷ്. (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്. 2016 മുതൽ സഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഇത്തവണ മത്സരിക്കുന്നത്. എബിവിപി, എൻഎസ്‌യുഐ, തുടങ്ങിയ സംഘടനകളും മത്സരരംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP