Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിന്ദുക്കളോട് ബീഫ് വിതരണം ചെയ്യാനും മുസ്ലീങ്ങളോട് പോർക്ക് വിതരണം ചെയ്യാനും ആവശ്യപ്പെടുന്നു; കമ്പനി ശ്രമിക്കുന്നത് മതവികാരം വൃണപ്പെടുത്താൻ; ഭക്ഷണത്തിന് മതമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സൊമാറ്റോയിൽ നാളെ ജീവനക്കാരുടെ സമരം

ഹിന്ദുക്കളോട് ബീഫ് വിതരണം ചെയ്യാനും മുസ്ലീങ്ങളോട് പോർക്ക് വിതരണം ചെയ്യാനും ആവശ്യപ്പെടുന്നു; കമ്പനി ശ്രമിക്കുന്നത് മതവികാരം വൃണപ്പെടുത്താൻ; ഭക്ഷണത്തിന് മതമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സൊമാറ്റോയിൽ നാളെ ജീവനക്കാരുടെ സമരം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഓൺലൈൻ ഫുഡ് ഡെലിവറിങ് ആപ്പായ സൊമാറ്റോ കഴിഞ്ഞയാഴ്ച വാർത്തകളിൽ ഇടപിടിച്ചിരുന്നു. ഡെലിവറി ബോയ് അഹിന്ദുവായതിനാൽ തനിക്ക് ഭക്ഷണം വേണ്ടെന്നും ഓർഡർ കാൻസൽ ചെയ്യണമെന്നും ആവശ്യപ്പെട്ട സംഭവം ഇന്ത്യയിൽ നിരവധി ചർച്ചകൾക്കാണ് വഴി വെച്ചത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും എതിർപ്പുകൾ പ്രകടിപ്പിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് വന്നു. എന്നാൽ ഇ്‌പ്പോഴിത മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് സൊമാറ്റോ. ഇത്തവണ കമ്പനിക്ക് തിരിച്ചടിയാകുന്നത് ജീവനക്കാരുടെ സമരമാണ് എന്ന് മാത്രം.ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോർക്കും വിതരണം ചെയ്യാൻ കഴിയില്ലെന്നും കാണിച്ച് ആണ് കൊൽക്കത്ത് നഗരത്തിലെ സൊമാറ്റോ വിതരണക്കാർ സമരത്തിലേക്ക് പോകുന്നത്.

പെരുന്നാൾ ദിനമായ തിങ്കളാഴ്ച സമരം നടത്തുമെന്നാണ് വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്. ഹിന്ദു മതത്തിൽ പെട്ട വിതരണക്കാർ ബീഫ് വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചു. പിന്നീട് മുസ്‌ലിം തൊഴിലാളികളോട് പോർക്ക് വിതരണം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു. ഞങ്ങളുടെ മതവികാരം വ്രണപ്പെടുകയാണ്. ഞങ്ങൾക്ക് മെഡിക്കൽ സംരക്ഷണങ്ങളും ലഭിക്കുന്നില്ല. ഇരു മതത്തിൽ ഉള്ളവരും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. കമ്പനിക്ക് എല്ലാം അറിയാം'. നേരത്തെ സൊമാറ്റോ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമുയർന്നിരുന്നു. ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓർഡർ ക്യാൻസൽ ചെയ്തയാൾക്ക് സൊമാറ്റോ നൽകിയ മറുപടി വലിയ ചർച്ചയായിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നൽകിയ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP