Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തലാഖ് ബിൽ പാസ്സായതിന് പിന്നാലെ ആദ്യ കേസ് യുപിയിൽ; സ്ത്രീധനത്തിന്റഎ പേരിൽ മഥുര സ്വദേശിയെ മുത്തലാഖ് ചൊല്ലിയത് ഹരിയാന സ്വദേശി; മഹാരാഷ്ട്രയിൽ വാട്‌സാപ്പ് വഴിയും മുത്തലാഖ് ചൊല്ലിയതായി പരാതി

മുത്തലാഖ് ബിൽ പാസ്സായതിന് പിന്നാലെ ആദ്യ കേസ് യുപിയിൽ; സ്ത്രീധനത്തിന്റഎ പേരിൽ മഥുര സ്വദേശിയെ മുത്തലാഖ് ചൊല്ലിയത് ഹരിയാന സ്വദേശി; മഹാരാഷ്ട്രയിൽ വാട്‌സാപ്പ് വഴിയും മുത്തലാഖ് ചൊല്ലിയതായി പരാതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബിൽ രാജ്യസഭയിലും പാസാക്കിയതിന് പിന്നാലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹരിയാണ സ്വദേശിക്കെതിരെ മഥുരയിലെ മഹിളാ പൊലീസ് സ്റ്റേഷനിൽ കേസ്.ഹരിയാന സ്വദേശി ഇക്രാം എന്നയാൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒരു ലക്ഷം രൂപ സ്ത്രീധനം നൽകണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് മഥുര(യുപി) സ്വദേശിനിയായ ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. സ്ത്രീധന പീഡനം സംബന്ധിച്ച പരാതിയെത്തുടർന്ന് ദമ്പതികളെ നേരത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും പ്രശ്നങ്ങൾ പരിഹരിച്ച് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരുലക്ഷം രൂപ നൽകാൻ കഴിയില്ലെന്ന് ഭാര്യാ മാതാവ് വ്യക്തമാക്കിയതോടെ ഇക്രാം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നാണ് കേസ്.

രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ബിൽ നിയമമായി. മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നുവർഷം തടവുശിക്ഷയാണ് വ്യവസ്ഥചെയ്യുന്നത്.അതിനിടെ മഹാരാഷ്ട്രാ പൊലീസും മുത്തലാഖ് വിഷയത്തിൽ മുംബൈ സ്വദേശിനിയുടെ പരാതിയിലും കേസെടുത്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജന്നത്ത് ബീഗം പട്ടേൽ എന്ന യുവതി ഭർത്താവ് ഇംതിയാസ് ഗുലാം പട്ടേലിനെതിരെ നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞവർഷം നവംബറിൽ ഭർത്താവ് വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതി. ഇതിനുശേഷം ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കാൻ തുടങ്ങി. മാസങ്ങളായി താൻ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP