Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണം വെച്ച് ചീട്ട് കളിച്ച് തോറ്റപ്പോൾ ഭാര്യയെ പണയപ്പെടുത്തി; പിന്നെയും തോറ്റപ്പോൾ സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്‌ച്ചവെച്ചു; ബന്ധുവീട്ടിലേക്ക് പോയ ഭാര്യയെ മാപ്പ് പറഞ്ഞ് ഒപ്പം കൂട്ടിയത് വഴിയിൽ വീണ്ടും സുഹൃത്തുക്കൾക്ക് കാഴ്‌ച്ചവയ്ക്കാൻ; രണ്ടാമത് കൂട്ടബലാൽസംഗത്തിന് ഇരയായത് ഭർത്താവിന്റെ കാറിൽ; യോഗിയുടെ യുപി പെണ്ണുപിടിയന്മാരുടെയും കൊലപാതകികളുടേയും കയ്യിൽ തന്നെ

പണം വെച്ച് ചീട്ട് കളിച്ച് തോറ്റപ്പോൾ ഭാര്യയെ പണയപ്പെടുത്തി; പിന്നെയും തോറ്റപ്പോൾ സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്‌ച്ചവെച്ചു; ബന്ധുവീട്ടിലേക്ക് പോയ ഭാര്യയെ മാപ്പ് പറഞ്ഞ് ഒപ്പം കൂട്ടിയത് വഴിയിൽ വീണ്ടും സുഹൃത്തുക്കൾക്ക് കാഴ്‌ച്ചവയ്ക്കാൻ; രണ്ടാമത് കൂട്ടബലാൽസംഗത്തിന് ഇരയായത് ഭർത്താവിന്റെ കാറിൽ; യോഗിയുടെ യുപി പെണ്ണുപിടിയന്മാരുടെയും കൊലപാതകികളുടേയും കയ്യിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: പണം വെച്ചുള്ള പന്തയത്തിന് ചീട്ട് കളിച്ച് പണം മുഴുവൻ നഷ്ടമായപ്പോൾ ഭാര്യയെ പണയപ്പെടുത്തി ചീട്ട് കളിച്ച് ഭർത്താവ്. ഒടുവിൽ പിന്നെയും തോറ്റപ്പോൾ പണയപ്പെടുത്തിയ ഭാര്യയെ മറ്റുള്ളവർ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് അനുമതി നൽകിയത് ഭർത്താവ് തന്നെയാണ്. ഉത്തർപ്രദേശിലെ ജൗൻപൂരിലാണ് സംഭവം.

താൻ ക്രൂരമായ കൂട്ട ബലാൽസംഗത്തിന് ഇരയായെന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജൗൻപുരിലെ ജാഫർബാദ് പൊലീസ് സ്റ്റേഷനിൽ കൂട്ടബലാത്സംഗത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ഭർത്താവ് ചൂതാട്ടത്തിന് പുറമെ മദ്യപാനത്തിനും അടിമയാണെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ സുഹൃത്തായ അരുണും ഇയാളുടെ ബന്ധു അനിലും യുവതിയുടെ വീട്ടിൽ വരുന്നത് പതിവായിരുന്നു. യുവതിയുടെ ഭർത്താവുമൊത്ത് മദ്യപിക്കാനും ചൂതുകളിക്കാനുമാണ് ഇരുവരും വന്നിരുന്നത്.

സംഭവത്തിനുശേഷം യുവതി അമ്മാവന്റെ വീട്ടിലേക്ക് പോയി. എന്നാൽ അവിടെയെത്തിയ ഭർത്താവ് ക്ഷമചോദിക്കുകയും തനിക്ക് തെറ്റുപറ്റിയെന്ന് യുവതിയോട് പറയുകയും ചെയ്തു. ഇതോടെ യുവതി ഭർത്താവിന്റെ കാറിൽ കയറി തിരികെ വീട്ടിലേക്കുപോയി. എന്നാൽ, വഴിയിൽവച്ച് ഭർത്താവ് കാർ നിർത്തി വീണ്ടും ഭാര്യയെ ബലാൽസംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് വീണ്ടും അവസരം നൽകി. ഇതേ ത്തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെയും പിന്നീട് കോടതിയേയും സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP