Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയെ പിന്തുണക്കാൻ താത്പര്യപ്പെടുന്നെന്ന് തുറന്നു പറഞ്ഞ് ഒരു വിഭാഗം; കോൺഗ്രസ്സുമായുള്ള സഖ്യം തങ്ങൾക്കുണ്ടാക്കിയത് നഷ്ടങ്ങൾ മാത്രമെന്നും എംഎൽഎമാർ; കർണാടകത്തിൽ ചേരി തിരഞ്ഞ് ജെഡിഎസ് എംഎൽഎമാർ

ബിജെപിയെ പിന്തുണക്കാൻ താത്പര്യപ്പെടുന്നെന്ന് തുറന്നു പറഞ്ഞ് ഒരു വിഭാഗം; കോൺഗ്രസ്സുമായുള്ള സഖ്യം തങ്ങൾക്കുണ്ടാക്കിയത് നഷ്ടങ്ങൾ മാത്രമെന്നും എംഎൽഎമാർ; കർണാടകത്തിൽ ചേരി തിരഞ്ഞ് ജെഡിഎസ് എംഎൽഎമാർ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലുരു: ബി.എസ് യെദ്യൂരപ്പ കർണാടകയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ തങ്ങൾ ബിജെപി യെ പിന്തുണക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുമാരസ്വാമിയെ അറിയിച്ച് ജെഡിഎസ് (ജനതാ ദൾ - സെക്യുലർ) എംഎൽഎമാർ. പാർട്ടിയുടെ എംഎൾഎ മാർ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒരു ഭാഗം പ്രതിപക്ഷത്തു തന്നെ തുടരാൻ ആഗ്രഹിക്കുമ്പോൾ മറ്റോരു കൂട്ടം ബിജെപിയോട് ചേരാൻ താത്പര്യപ്പെടുന്നു.

ബെംഗലുരുവിലെ ഒരു ഹോട്ടലിൽ വച്ച് കുമാരസ്വാമിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് എംഎൽമാർ കോൺഗ്രസ്സിനോടൊപ്പം തുടരുന്നതിൽ തങ്ങൾ അതൃപ്തരാണെന്ന് വെളിപ്പെടുത്തിയത്. ബിജെപിയുടെ ബി ടീം ആണ് തങ്ങളെന്ന് കോൺഗ്രസ്സ് ആരോപിച്ചിരുന്നെന്നും കോൺഗ്രസ്സുമായുള്ള സഖ്യം തങ്ങൾക്ക് നഷ്ടങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളുവെന്നും അവകാശപ്പെട്ട എംഎൽഎമാർ പ്രതിപക്ഷത്തിരിക്കണോ ബിജെപി ഗവൺമെന്റിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കുമാരസ്വാമിയാണെന്നും പറഞ്ഞു.

എംഎൽഎ മാർ തങ്ങളുടെ അഭിപ്രായം മാത്രമാണ് പങ്കുവെച്ചതെന്നും ബിജെപിയുമായി ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും മുതിർന്ന ജെഡിഎസ് നേതാവ് ജിടി ദേവഗൗഡ പ്രതികരിച്ചു. നാലാം തവണയും കർണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് വെള്ളിയാഴ്‌ച്ചയായിരുന്നു. ജൂലൈ 29 ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ ബിജെപി ഗവൺമെന്റിന് തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കണം. പതിനാല് മാസം പ്രായമുണ്ടായിരുന്ന കോൺഗ്രസ്സ് - ജെഡിഎസ് മന്ത്രിസഭ ചൊവ്വാഴ്‌ച്ച നടന്ന വിശ്വാസവോട്ടെടുപ്പിനെ തുടർന്നാണ് നിലം പതിച്ചത്. 105 എംഎൽഎമാർ സഖ്യസർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ 99 വോട്ട് നേടാനെ ഭരണപക്ഷത്തിന് കഴിഞ്ഞുള്ളു. 2018 മേയിലാണ് കോൺഗ്രസ്സ് - ജെഡിഎസ് സഖ്യം കർണാടകയിൽ സർക്കാർ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2023 ൽ ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP