Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നയതന്ത്രമോ അതോ യുദ്ധമോ? പാക് അധീന കാശ്മീർ തിരിച്ച് പിടിക്കേണ്ടത് എങ്ങനെയെന്നത് രാഷ്ട്രീയമായി തീരുമാനിക്കേണ്ടത്; കാശ്മീരിന് മേൽ പൂർണ അവകാശം ഇന്ത്യക്കെന്ന് കരസേന മേധാവി; തീരുമാനം എന്ത് തന്നെ ആയാലും സൈന്യം ഉത്തരവുകൾ നടപ്പിലാക്കും; കാർഗിൽ പോലുള്ള മണ്ടത്തരങ്ങൾ ഇനിയും ആവർത്തിച്ചാൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയെന്നും ബിബിൻ റാവത്ത്

നയതന്ത്രമോ അതോ യുദ്ധമോ? പാക് അധീന കാശ്മീർ തിരിച്ച് പിടിക്കേണ്ടത് എങ്ങനെയെന്നത് രാഷ്ട്രീയമായി തീരുമാനിക്കേണ്ടത്; കാശ്മീരിന് മേൽ പൂർണ അവകാശം ഇന്ത്യക്കെന്ന് കരസേന മേധാവി; തീരുമാനം എന്ത് തന്നെ ആയാലും സൈന്യം ഉത്തരവുകൾ നടപ്പിലാക്കും; കാർഗിൽ പോലുള്ള മണ്ടത്തരങ്ങൾ ഇനിയും ആവർത്തിച്ചാൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയെന്നും ബിബിൻ റാവത്ത്

മറുനാടൻ മലയാളി ബ്യൂറോ

 

ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് കാശ്മീരിന്റെ ഭാഗങ്ങൾ തിരിച്ച് പിടിക്കുന്നത് എങ്ങനെ എന്നത് രാഷ്ട്രീയ തീരുമാനമായിരിക്കും എന്ന് കരസേന മേധാവി ബിബിൻ റാവത്ത്.പാക് അധീന കശ്മീർ ഉൾപ്പെടെ ജമ്മുകശ്മീരിന് മേൽ പൂർണമായും അവകാശം ഇന്ത്യയ്ക്കാണെന്നും കരസേനാമേധാവി പറഞ്ഞു.തീരുമാനം എന്ത് തന്നെ ആയാലും സൈന്യം ഉത്തരവുകൾ അനുസരിക്കുമെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. കാർഗിൽ യുദ്ധവിജയത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീന കശ്മീർ തിരികെ പിടിക്കേണ്ടത് നയതന്ത്രമാർഗത്തിൽ കൂടിയോ അല്ലെങ്കിൽ മറ്റ് മാർഗങ്ങളിൽ കൂടിയോ എന്നത് രാഷ്ട്രീയമായ തീരുമാനമായിരിക്കുമെന്നാണ് ജനറൽ പറഞ്ഞ് വെക്കുന്നത്. 1947 ൽ അന്നത്തെ രാജാവ് ഹരിസിങ് കശ്മീരിനെ ഇന്ത്യയിൽ നിരുപാധികം ലയിപ്പിച്ചതാണെന്ന് കരസേനാമേധാവി പറഞ്ഞു. തുടർന്ന് കശ്മീരിൽ വിന്യസിക്കപ്പെട്ട ഇന്ത്യൻ സൈന്യം പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയെങ്കിലും വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ കശ്മീരിന്റെ ചില ഭാഗങ്ങൾ പാക്കിസ്ഥാന്റെ പക്കലായി. അതിനെ പാക് അധീന കശ്മീരെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP