Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിനിമയിലൂടെ യുവാക്കളിൽ രാജ്യസ്നേഹം വളർത്താൻ ലക്ഷ്യമിട്ട് മഹാരാഷ്ട്രാ ഗവൺമെന്റ്; കാർഗിൽ വിജയ ദിവസത്തിൽ തീയറ്ററുകൾ സൗജന്യമായി 'ഉറി' പ്രദർശിപ്പിക്കുവാൻ നിർദ്ദേശം; ഗവൺമെന്റ് ഉത്തരവിൽ തീയറ്റർ ഉടമകൾക്ക് അമർഷം

സിനിമയിലൂടെ യുവാക്കളിൽ രാജ്യസ്നേഹം വളർത്താൻ ലക്ഷ്യമിട്ട് മഹാരാഷ്ട്രാ ഗവൺമെന്റ്; കാർഗിൽ വിജയ ദിവസത്തിൽ തീയറ്ററുകൾ സൗജന്യമായി 'ഉറി' പ്രദർശിപ്പിക്കുവാൻ നിർദ്ദേശം; ഗവൺമെന്റ് ഉത്തരവിൽ തീയറ്റർ ഉടമകൾക്ക് അമർഷം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സംസ്ഥാനത്തെ തിയറ്ററുകളിൽ കാർഗിൽ വിജയ ദിവസമായ ജൂലൈ 26 ന് സൗജന്യമായി ഉറി: ദി സർജിക്കൽ സ്ട്രൈക്ക് പ്രദർശിപ്പിക്കണമെന്ന മഹാരാഷ്ട്രാ ഗവൺമെന്റിന്റെ ഉത്തരവിനെതിരെ തിയറ്റർ ഉടമകൾ. 2016 ലെ സർജിക്കൽ സ്ട്രൈക്കിനെ ആസ്പദമാക്കിയെടുത്ത ചിത്രം തിയ്യറ്ററുകളിൽ വൻ വിജയമായിരുന്നു. സംസ്ഥാനത്തുടനീളം 500 സ്‌ക്രീനുകളിൽ ഉറിയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുവാനാണ് ഗവൺമെന്റ് പദ്ധതിയിട്ടത്. രാജ്യ സ്നേഹം വളർത്തുന്നതിനാണ് നീക്കമെന്നായിരുന്ന വിശദീകരണം. വിതരണക്കാരുമായി ചെർന്ന വേണ്ട ഒരുക്കങ്ങൾ നടത്താനും കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുവാനും ഗവൺമെന്റ് മൾട്ടിപ്ലക്സ് ഉടമകൾക്ക് നിർദ്ദേശം നൽകി.

ഐഡന്റിറ്റി കാർഡുമായെത്തുന്ന കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടി ജൂലൈ 26 ന് രാവിലെ പത്തു മണിക്ക് ഉറി സൗജന്യമായി പ്രദർശിപ്പിക്കണമെന്നായിരുന്നു തീയറ്റർ ഉടമകൾക്ക് ലഭിച്ച ഉത്തരവ്. സൈന്യത്തിന്റെ ഭാഗമാകുവാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനായാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുൻകൈയെടുത്താണ് ഇങ്ങനെയൊരു നീക്കമെന്നും ഉത്തരവിൽ പറയുന്നു. ഗവൺമെന്റിന്റെ തീരുമാനത്തിൽ തീയേറ്റർ ഉടമകൾ അതൃപ്തരാണ്.

ഞങ്ങളും രാജ്യസ്നേഹികളാണ്, പക്ഷേ ഇതാണോ രാജ്യസ്നേഹം വളർത്താനുള്ള ശരിയായ മാർഗ്ഗം? G7 മൾട്ടിപ്ലക്സിന്റെയും മറാത്ത മന്ദിറിന്റെയും എകസിക്യൂട്ടീവ് ഡയറക്ടർ മനോജ് ദേശായി ചോദിക്കുന്നു. ടിക്കറ്റില്ലാതെ പ്രദർശനം നടത്തുന്നത് നിയമവിരദ്ധമാണ്, ഇവിടെ ഗവൺമെന്റ് തന്നെ അങ്ങനെ ചെയ്യുവാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നു. മാത്രമല്ല നേരത്തേ തീരമാനിച്ചുറപ്പിച്ച സിനിമകൾ സ്‌ക്രീൻ ചെയ്യാതെ പോകുന്നതിലുള്ള നഷ്ടവും ഞങ്ങൾ സഹിക്കണം, ദേശായി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്‌ച്ച സിനിമ കാണുന്നതിന് വിദ്യാർത്ഥികളെ വിട്ടയക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ മിലിന്ദ് ബൊരീക്കർ പറഞ്ഞു. വിജയ ദിവസം ആഘോഷിക്കേണ്ടതും സൈനികരുടെ ത്യാഗം ഓർക്കേണ്ടതും നമ്മുടെ കർത്തവ്യമാണെന്ന് കളക്ടർ പറഞ്ഞു. അതേസമയം മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജെനറൽ സെക്രട്ടറി പ്രകാശ് ചപാൽക്കർ ഗവൺമെന്റിന്റെ ഉദ്യമത്തിനു പിന്നിലുള്ള ഉദ്ദേശം നല്ലതായതിനാൽ ഈ തീരുമാനത്തോട് സഹികരിക്കുമെന്ന് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP