Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരിനെതിരെ സംസാരിച്ചാൽ എങ്ങനെ ദേശ വിരുദ്ധരാകും? സർക്കാരിനെ വിമർശിച്ച്‌കൊണ്ടും ഈ രാജ്യത്തെ സ്‌നേഹിക്കാൻ കഴിയും; ബിൽ ഫെഡറലിസത്തിനും ഭരണഘടനയ്ക്കും വിരുദ്ധം; യുഎപിഎ ദേദഗതിയിൽ സർക്കാരിനെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര; ആരോപണങ്ങൾ പിൻവലിക്കണമെന്ന് ബിജെപി; പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് തൃണമൂൽ എംപി

സർക്കാരിനെതിരെ സംസാരിച്ചാൽ എങ്ങനെ ദേശ വിരുദ്ധരാകും? സർക്കാരിനെ വിമർശിച്ച്‌കൊണ്ടും ഈ രാജ്യത്തെ സ്‌നേഹിക്കാൻ കഴിയും; ബിൽ ഫെഡറലിസത്തിനും ഭരണഘടനയ്ക്കും വിരുദ്ധം; യുഎപിഎ ദേദഗതിയിൽ സർക്കാരിനെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര; ആരോപണങ്ങൾ പിൻവലിക്കണമെന്ന് ബിജെപി; പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് തൃണമൂൽ എംപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യു.എ.പി.എ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. സർക്കാരിനെതിരെ ആരെങ്കിലും സംസാരിച്ചാൽ എന്തുകൊണ്ടാണ് അവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതെന്ന് അവർ ചോദിച്ചു.'പ്രത്യേക ഉദ്ദേശ്യത്തോടുകൂടി പ്രചാരണം നടത്തുന്ന സംവിധാനം' എന്നാണ് അവർ സർക്കാരിനെ വിമർശിച്ചത്. ആവശ്യമായ നടപടിക്രമങ്ങളോ അന്വേഷണമോ ഇല്ലാതെ ഏതു വ്യക്തിയെയും ഭീകരരായി മുദ്രകുത്താൻ അനുവാദം നൽകുന്നതാണ് ഈ ബില്ലെന്നും മഹുവ ആരോപിച്ചു. ഫെഡറൽ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ് ബില്ലെന്നും അവർ കുറ്റപ്പെടുത്തി.

ആരോപണങ്ങൾ പിൻവലിക്കണമെന്ന് സഭയിൽ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അവർ അതിൽത്തന്നെ ഉറച്ചുനിന്നു. താനിതു പിൻവലിക്കില്ലെന്ന് മഹുവ മറുപടിയായി പറഞ്ഞു.സർക്കാർ ഒരു വ്യക്തിയെ ലക്ഷ്യം വെയ്ക്കുന്നുണ്ടെങ്കിൽ അത് ഏതെങ്കിലും വിധേന അവർ നേടും. സർക്കാരിനെതിരെ തെളിവില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ലെന്ന് ബിജെപി അംഗം എസ്.എസ് അലുവാലിയ ചൂണ്ടിക്കാട്ടി. ഒരംഗത്തിനെതിരെയും നോട്ടീസ് നൽകാതെ അപകീർത്തിപരാമർശം നടത്താൻ നിയമം അനുവദിക്കുന്നില്ലെന്ന് സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന മീനാക്ഷി ലേഖിയും പറഞ്ഞു.

എന്നാൽ തന്റെ കേസിനു വേണ്ടി താൻ പോരാടുമെന്നും തന്റെ ആരോപണം ഒരംഗത്തിനെതിരെയല്ലെന്നും പ്രചാരണം നടത്തുന്ന സംവിധാനത്തിന് എതിരാണെന്നും മഹുവ പറഞ്ഞു. ഒരേസമയം ഇന്ത്യയെ അനുകൂലിക്കുന്നവരും സർക്കാർ വിരുദ്ധരും ആകാൻ സാധിക്കുമെന്നും അവർ പറഞ്ഞു.താൻ സംസാരിക്കുമ്പോൾ സഭയിൽ ബിജെപി അംഗങ്ങൾ ബഹളം വെയ്ക്കുന്നതിനെയും മഹുവ നേരിട്ടു. സഭയിലെ ബഹളം നിയന്ത്രിക്കണമെന്ന് സ്പീക്കറോട് മഹുവ ആവശ്യപ്പെട്ടു.ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ബിൽ പിൻവലിക്കണമെന്നും ഒടുവിൽ മഹുവ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP