Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സഹോദരന്റെ മരണത്തിനു പ്രതികാരം ചോദിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം; സൈന്യത്തിന്റെ ഭാഗമാകുന്നത് രാജ്യത്തെ സ്നേഹിക്കുന്നതിനാലും; വീരമൃത്യു വരിച്ച സഹോദരന്റെ ഓർമ്മകൾ കെടാതെ സൂക്ഷിക്കും; ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ സഹോദരങ്ങൾ ഇനി ഇന്ത്യയ്ക്കു വേണ്ടി പോരാടും

സഹോദരന്റെ മരണത്തിനു പ്രതികാരം ചോദിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം; സൈന്യത്തിന്റെ ഭാഗമാകുന്നത് രാജ്യത്തെ സ്നേഹിക്കുന്നതിനാലും; വീരമൃത്യു വരിച്ച സഹോദരന്റെ ഓർമ്മകൾ കെടാതെ സൂക്ഷിക്കും; ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ സഹോദരങ്ങൾ ഇനി ഇന്ത്യയ്ക്കു വേണ്ടി പോരാടും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: പുൽവാമയിൽ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസേബിന്റെ രണ്ട് സഹോദരന്മാർ പട്ടാളത്തിൽ ചേർന്നു. കഴിഞ്ഞ വർഷം ഈദ് ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു 44 രാഷ്ട്രീയ റൈഫിൾസിൽ അംഗമായ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ടു പോകുന്നത്. വെടിയുണ്ടകൾ തറച്ച അദ്ദേഹത്തിന്റെ മൃതദേഹം ജൂൺ പതിനാലിന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഔറംഗസേബിന്റെ സഹോദരങ്ങളായ മൊഹമ്മദ് താരിഖും മൊഹമ്മദ് ഷബീറും ഇനി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും.

ഇവരുൾപ്പെട്ട പുതിയ ബാച്ചിന്റെ എൻ റോൾമെന്റ പരേഡ് രജൗറിയിൽ നടന്നു. രാജ്യത്തോടുള്ള സ്നേഹമാണ് തങ്ങളെ സൈന്യത്തിലേക്ക് നയിച്ചതെന്നും സഹോദരന്റെ മരണത്തിനു പ്രതികാരം ചോദിക്കുകയെന്ന വലിയ ഉത്തരവാദിത്തം തങ്ങളുടെ മേൽ ഉണ്ടെന്നും ഇവർ പറഞ്ഞു. പരിശീലനം പൂർത്തിയാക്കുമ്പോൾ സഹോദര്ങ്ങൾ പഞ്ചാബ് റെജിമെന്റിന്റെ ഭാഗമാകും. 23 വയസ്സുള്ള താരിഖിന്റെയും 21 വയസ്സുള്ള ഷബീറിന്റെയും പിതാവ് ഹനീഫ് സലൈനിയും സൈനികനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP