Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെ ഓർത്തെങ്കിലും കാമുകനെ മറക്കണമെന്ന് സ്വന്തം അച്ഛനും അമ്മയും പറഞ്ഞിട്ടും കേട്ടില്ല; കാമുകനെ പിരിയാൻ കഴിയാതെ വന്നപ്പോൾ ഭർത്താവിന് വിഷം നൽകി; മരണം ഉറപ്പാക്കാൻ കയറ് കൊണ്ട് കഴുത്ത് മുറുക്കി; മക്കളെ ഭർത്താവിന്റെ വീട്ടിലാക്കി കാമുകനുമായി മുങ്ങി യുവതി; അച്ഛനെ കൊന്നത് പോലെ അമ്മയെ തൂക്കിലേറ്റണമെന്ന് മക്കൾ

കുട്ടികളെ ഓർത്തെങ്കിലും കാമുകനെ മറക്കണമെന്ന് സ്വന്തം അച്ഛനും അമ്മയും പറഞ്ഞിട്ടും കേട്ടില്ല; കാമുകനെ പിരിയാൻ കഴിയാതെ വന്നപ്പോൾ ഭർത്താവിന് വിഷം നൽകി; മരണം ഉറപ്പാക്കാൻ കയറ് കൊണ്ട് കഴുത്ത് മുറുക്കി; മക്കളെ ഭർത്താവിന്റെ വീട്ടിലാക്കി കാമുകനുമായി മുങ്ങി യുവതി; അച്ഛനെ കൊന്നത് പോലെ അമ്മയെ തൂക്കിലേറ്റണമെന്ന് മക്കൾ

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: രഹസ്യകാമുകന്റെ ഒപ്പം പോകുന്നതിനായി ഭർത്താവിനെ കൊന്ന് തള്ളിയ യുവതിക്കതിരെ മക്കൾ. രണ്ട് കുട്ടികളുടെ അമ്മയായ സിമ്രാൻ എന്ന യുവതിയാണ് തന്റെ കാമുകന്റഎ ഒപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ വകവരുത്തിയത്. പഞ്ചാബിലെ താൻ തരൺ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി സിമ്രാൻ ഭർത്താവിന് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി. എന്നാൽ ഇതു കൊണ്ട് ഫലമുണ്ടാകില്ലെന്ന് ഭയന്ന് സിമ്രാൻ കയർ ഉപയോഗിച്ച് ഭർത്താവിന്റെ കഴുത്ത് ഞെരിച്ചു. അബോധാവസ്ഥയിലായ ഭർത്താവ് മരിച്ചുവെന്ന് കരുതി സിമ്രാൻ രണ്ടുമക്കളെയും ഭർത്താവിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കിയ ശേഷം കാമുകനോടൊപ്പം സ്ഥലം വിട്ടു.

രജ്പ്രീതിന്റെ വീട്ടിലെത്തിയ കുട്ടികൾ അച്ഛന്റെ കഴുത്തിൽ അമ്മ കയറിട്ട് മുറുക്കുന്നതു കണ്ടതായി മുത്തശ്ശനോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടനെ കുട്ടികളെയും കൂട്ടി വീട്ടിലെത്തിയ ബന്ധുക്കൾ കണ്ടത് മരണത്തോട് മല്ലിടുന്ന രജ്പ്രീതിനെയാണ്. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.12 വർഷമായി സിമ്രാനും ഭർത്താവ് രജ്പ്രീതും വിവാഹിതരായിട്ട്. അടുത്തിടെയാണ് സിമ്രാൻ ലൗവ്പ്രീത് സിങ്ങ് എന്നയാളുമായി പ്രണയത്തിലാകുന്നത്. സിമ്രാന്റെ കുടുംബം ഈ ബന്ധം അവസാനിപ്പാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മക്കളുടെ ഭാവിയെ കരുതിയെങ്കിലും കാമുകനെ മറക്കണമെന്നുപറഞ്ഞെങ്കിലും പ്രണയവുമായി സിമ്രാൻ മുന്നോട്ടു പോകുകയായിരുന്നു. രജ്പ്രീത് മരിച്ചതറിഞ്ഞ് കുട്ടികൾ അമ്മയെ ശിക്ഷിക്കണമെന്നും തൂക്കിക്കൊല്ലണമെന്നും ബന്ധുക്കളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP