Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ആഫ്രിക്കൻ യുവതികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പണത്തിന് വിൽപ്പന; സുഹൃത്തുമൊത്ത് നടത്തിയിരുന്നത് വൻ സെക്‌സ് റാക്കറ്റ്; ഹൈദരാബാദിൽ ടാൻസാനിയൻ യുവതി പിടിയിൽ; സുഹൃത്ത് എഡ്വേർഡ് മുങ്ങി

ആഫ്രിക്കൻ യുവതികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പണത്തിന് വിൽപ്പന; സുഹൃത്തുമൊത്ത് നടത്തിയിരുന്നത് വൻ സെക്‌സ് റാക്കറ്റ്; ഹൈദരാബാദിൽ ടാൻസാനിയൻ യുവതി പിടിയിൽ; സുഹൃത്ത് എഡ്വേർഡ് മുങ്ങി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: നഗരം കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന ടാൻസാനിയൻ യുവതി പിടിയിൽ. ഹൈദരാബാദിലെ നെരേദ് മെട്ടിലാണ് സംഭവം.ടാൻസാനിയ ദാരെസ്സലാം സ്വദേശിനി റമദാനി ഉസങ്ക സാബിയ ബയോനിയെ (30) യാണ് പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് യുവതി പിടിയിലായത്.

ഇവരുടെ കേന്ദ്രത്തിൽനിന്ന് രണ്ട് ടാൻസാനിയൻ യുവതികളെ പൊലീസ് രക്ഷപ്പെടുത്തി.ബയോനിയും സുഹൃത്ത് എഡ്വേർഡും ചേർന്നാണ് പെൺവാണിഭം നടത്തിവന്നത്. ഇരുവരും ടാൻസാനിയ യുവതികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി 10,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തിരുന്നു. ഇരുവരും പണം വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ പെൺവാണിഭത്തിലേക്ക് പ്രലോഭിപ്പിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ സുഹൃത്തിനുവേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP