Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യവീട്ടിലേക്ക് പോകും വഴി തെരുവ് നായകൾ അക്രമിക്കാനെത്തിയപ്പോൾ ഓടിക്കേറിയത് സമീപത്തെ വീട്ടിൽ; കള്ളനെന്ന് തെറ്റിദ്ധരിച്ച് നാലംഘ സംഘം യുവാവിനെ അക്രമിച്ചു; പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ ദളിത് യുവാവ് ഗുരുതരാവസ്ഥയിൽ

ഭാര്യവീട്ടിലേക്ക് പോകും വഴി തെരുവ് നായകൾ അക്രമിക്കാനെത്തിയപ്പോൾ ഓടിക്കേറിയത് സമീപത്തെ വീട്ടിൽ; കള്ളനെന്ന് തെറ്റിദ്ധരിച്ച് നാലംഘ സംഘം യുവാവിനെ അക്രമിച്ചു; പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ ദളിത് യുവാവ് ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ആൾക്കൂട്ട അക്രമണങ്ങളിൽ വീണ്ടും ഉത്തർപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തകൂടി.കള്ളനാണെന്ന് ആരോപിച്ച് ദളിത് യുവാവിനെ നഗ്‌നനാക്കി, നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഉത്തർപ്രദേശിലെ ബരാബാങ്കിയിലാണ് സംഭവം. ബരാബാങ്കി സ്വദേശി സുജിത് കുമാറിനെ(28)യാണ് നാലംഗ സംഘം കള്ളനെന്ന് വിളിച്ച് ക്രൂരമായി അക്രമിച്ചത്. സംഭവത്തിൽ നാല്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവാവിന് നേരെ അക്രമം ഉണ്ടായത്. രഘുപൂർവ ഗ്രാമത്തിലെത്തിയ സുജിത്തിനെ തെരുവുനായക്കൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തുള്ള വീടിനോട് ചേർന്നുള്ള ഷെഡിലേക്ക് ഓടിക്കയറി. ഈ സമയം, അതിലൂടെ വന്നിരുന്ന സംഘം വീടിനോട് ചേർന്നുനിൽക്കുന്ന സുജിത്തിനെ കണ്ടപ്പോൾ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു മർദിക്കുകയായിരുന്നു.

സുജിത്ത് സത്യാവസ്ഥ പറയാൻ ശ്രമിച്ചെങ്കിലും സംഘം കേട്ടില്ല. കള്ളനെന്ന് ആരോപിച്ച് നഗ്‌നനാക്കി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇത് കണ്ട സമീപപ്രദേശത്തുള്ളവരാണ് പൊലീസിൽ വിവരമറിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ ആശുപത്രിയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP