Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മമത സിനിമ താരങ്ങളെ എംപിയാക്കിയതിന് പിന്നാലെ മറുതന്ത്രവുമായി ബിജെപി; 2021 നിയമസഭ തെരഞ്ഞെടുപ്പിന് വേണം ജനകീയ സ്ഥാനാർത്ഥികളെ; 13 സീരിയൽ താരങ്ങൾ ബിജെപിയിൽ

മമത സിനിമ താരങ്ങളെ എംപിയാക്കിയതിന് പിന്നാലെ മറുതന്ത്രവുമായി ബിജെപി; 2021 നിയമസഭ തെരഞ്ഞെടുപ്പിന് വേണം ജനകീയ സ്ഥാനാർത്ഥികളെ; 13 സീരിയൽ താരങ്ങൾ ബിജെപിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ഒരുകൂട്ടം ടി.വി താരങ്ങളെ പാർട്ടിയിലെത്തിച്ച് ബിജെപി. പശ്ചിമ ബംഗാളിൽ നിന്നുള്ള 13 മിനിസ്‌ക്രീൻ താരങ്ങളാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി അംഗത്വമെടുത്തത്.ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിലെ മുൻനിര സിനിമ താരങ്ങളായ മിമി ചക്രവർത്തിക്കും നുസ്രത്ത് ജഹാനും സീറ്റ് നൽകിയിരുന്നു. ഇരുവരും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി കൂടിയായാണ് ബിജെപി ടി.വി താരങ്ങളെ പാർട്ടിയിലെത്തിച്ചത്.2021 ൽ നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ ജനകീയരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക എന്ന ലക്ഷ്യവും ബിജെപിയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 നിയമസഭ സീറ്റിൽ 18 എണ്ണത്തിൽ വിജയിച്ച് ബിജെപി വൻ നേട്ടം കൈവരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP