Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയുർവേദ ഭക്ഷണം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട തരും; നന്ദുർബാറിലെ ആദിവാസികൾ കഴിക്കുന്നത് എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുന്ന ആയുർവേദ ചിക്കൻ കറി; കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി

ആയുർവേദ ഭക്ഷണം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട തരും; നന്ദുർബാറിലെ ആദിവാസികൾ കഴിക്കുന്നത് എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുന്ന ആയുർവേദ ചിക്കൻ കറി; കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ നമുക്ക് ആയുർവേദ മുട്ട തരുമെന്ന് ശിവസേന എംപി സഞ്ചയ് റാവത്ത്. ഒപ്പം ഒരിക്കൽ തനിക്ക് ഈ കാര്യത്തിൽ നേരിട്ട ഒരു അനുഭവവും റാവത്ത് വിശദീകരിച്ചു.നന്ദുർബാർ പ്രദേശത്തെ ഒരു ചെറിയ ചേരിയിൽ പോയിപ്പോൾ അവിടുത്തെ ആദിവാസികൾ കഴിക്കാൻ നൽകിയത് ആയുർവേദിക് ചിക്കൻ ആയിരുന്നു എന്നും എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുംവിധമാണ് അവർ കോഴിയെ വളർത്തുന്നത് എന്നാണ് താൻ മനസ്സിലാക്കിയത് എന്നും അദ്ദേഹം പറയുന്നു.കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി പാർലമെന്റിൽ ആവശ്യപ്പെടുകയും ചെയ്തു. രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് വിചിത്രവാദം ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP