Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് യുവതികളും യുവാവും എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോയത് ട്രിപ്പിൾസ് അടിച്ച്; ഇടതുവശത്ത് കൂടി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്ത് വന്ന ബൈക്കിന്റെ ഹാൻഡിലിൽ തട്ടി റോഡിലേക്ക് മറിഞ്ഞു; തമിഴ്‌നാട് ആർടിസി ബസ് പാഞ്ഞ് കയറി യുവതികൾക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സിസിടിവി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

രണ്ട് യുവതികളും യുവാവും എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോയത് ട്രിപ്പിൾസ് അടിച്ച്; ഇടതുവശത്ത് കൂടി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്ത് വന്ന ബൈക്കിന്റെ ഹാൻഡിലിൽ തട്ടി റോഡിലേക്ക് മറിഞ്ഞു; തമിഴ്‌നാട് ആർടിസി ബസ് പാഞ്ഞ് കയറി യുവതികൾക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സിസിടിവി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തിരക്കേറിയ നഗരത്തിൽ ട്രാഫിക് നിയമം തെറ്റിച്ച് ബൈക്കോടിച്ചുണ്ടായ അപകടത്തിൽ രണ്ട യുവതികൾ കൊല്ല്‌പ്പെട്ടു. യുവാവും രണ്ട് യുവതികളും ട്രിപ്പിൾസ് അടിച്ച് വണ്ടി ഓടിക്കുകയായിരുന്നു. തിരക്കേറിയ പാതയിൽ ബസിനെ ഇടത് വശത്ത് കൂടി മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്. ഈ സമയത്ത് ഇവരുടെ ഇടത് വശത്ത് വന്ന ബൈക്കും ഹാൻഡിലിലും ഇടിച്ചപ്പോൾ നിയന്ത്രണം തെറ്റുകയും ബസിനടിയിലേക്ക് പതിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ നഗരത്തിൽ ഇന്നു രാവിലെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ചെന്നൈ നന്ദാനം ദേശീയപാതയിൽ വൈഎംസിഎക്ക് സമീപം ഇന്നു രാവിലെ 8.50നായിരുന്നു അപകടം. എഞ്ചിനീയർമാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ ശിവ, ഭവാനി, നാഗലക്ഷ്മി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവർ.

ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി ഉരസിയ ശേഷം അതേ ദിശയിൽ തന്നെ പോകുകയായിരുന്ന തമിഴ്‌നാട് സർക്കാർ ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ഭവാനിയും നാഗലക്ഷ്മിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവ ആശുപത്രിയിലാണ്. ഇരുപതുകാരനായ ശിവയാണ് ബൈക്ക് ഓടിച്ചിരുന്നത്. സ്ഥലപരിമിതി മൂലം ബൈക്ക് മറ്റൊരു ബൈക്കിൽ ഉരസുന്നതും നിയന്ത്രണം വിട്ട് ബസിനു മുന്നിലേക്ക് പതിക്കുന്നതും വീഡിയോയിൽ കാണാം. ബസ് ഡ്രൈവർ ഗുണശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP