Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ഛന്റെ പാത പിന്തുടർന്ന് ഉദയനിധി സ്റ്റാലിനും; ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയാകാനൊരുങ്ങി ഉദയനിധി; തീരുമാനം പാർട്ടിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ; പ്രഖ്യാപനം ഉടനെന്ന് സൂചന

അച്ഛന്റെ പാത പിന്തുടർന്ന് ഉദയനിധി സ്റ്റാലിനും; ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയാകാനൊരുങ്ങി ഉദയനിധി; തീരുമാനം പാർട്ടിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ; പ്രഖ്യാപനം ഉടനെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ യുവജനവിഭാഗം സെക്രട്ടറിയായി നിയമിക്കാൻ സാധ്യത. യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുന്മന്ത്രി വെള്ളക്കോവിൽ സ്വാമിനാഥൻ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിൻ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് ഡി.എം.കെ. നേതാക്കൾ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.

ഉദയനിധി സ്റ്റാലിൻ നിലവിൽ കരുണാനിധി കുടുംബത്തിന്റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്റെ മാനേജിങ് ഡയറക്ടറാണ്. പാർട്ടിയുടെ മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും പ്രധാനപങ്കുവഹിക്കുന്നു. പിതാവായ എം.കെ. സ്റ്റാലിൻ 35 വർഷത്തോളം അലങ്കരിച്ചിരുന്ന പദവിയിലേക്കാണ് മകനായ ഉദയനിധി സ്റ്റാലിനും ഇപ്പോൾ എത്തുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഡി.എം.കെയുടെ പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഉദയനിധി പാർട്ടിയുടെ തലപ്പത്തേക്ക് എത്തുന്നതോടെ കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാകുമെന്നാണ് ഡി.എം.കെ. നേതാക്കളുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP