Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പണത്തിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം കലഹം; പൊറുതിമുട്ടിയപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് സ്‌കൂൾ പ്രിൻസിപ്പാളായ ഭാര്യ; സ്‌കൂളിലെത്തി വഴക്കുണ്ടാക്കിയ ശേഷം ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ് മുങ്ങി

പണത്തിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം കലഹം; പൊറുതിമുട്ടിയപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് സ്‌കൂൾ പ്രിൻസിപ്പാളായ ഭാര്യ; സ്‌കൂളിലെത്തി വഴക്കുണ്ടാക്കിയ ശേഷം ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ് മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അകന്ന് കഴിഞ്ഞിരുന്ന സ്‌കൂൾ പ്രിൻസിപ്പാളായ ഭാര്യയെ ഭർത്താവ് അതി ക്രൂരമായി വെട്ടിക്കൊന്നു.സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ ആണ് ഭർത്താവ് വെട്ടിക്കൊന്നത്. പ്രതിഭാ ഡോങ്ക്രെ (51) ആണ് കൊല്ലപ്പെട്ടത്. മഹരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ഇരിട്ടോലയിലെ സില്ല പരിഷത് സ്‌കൂളിൽ ഇന്നലെയായിരുന്നു സംഭവം.രാവിലെ 11.15 ന് ഭർത്താവ് ദിലീപ് ഡോങ്ക്രെ സ്‌കൂളിലെത്തി പ്രതിഭയുടെ കാബിനിലേക്ക് കയറിചെന്ന് വഴക്കുണ്ടാക്കി. വാക്കുതർക്കത്തിനിടയിൽ മഴു ഉപയോഗിച്ച് പ്രതിഭയെ തുടരെ വെട്ടി കൊലപ്പെടുത്തി.തുടർന്ന് ദിലീപ് സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. മദ്യപാനിയായ ദിലീപ് പ്രതിഭയെ പണത്തിനുവേണ്ടി ഉപദ്രവിക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്ന് ഇരുവരും ജനുവരി മുതൽ പിരിഞ്ഞു താമസിച്ചു വരികയായിരുന്നു. ഇനിയും പ്രതിയെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP