Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസാമിൽ ദേശീയ പൗരത്വ പട്ടികയിൽ നിന്നും ഒരു ലക്ഷം പേർ കൂടി പുറത്ത്; ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട തയ്യാറാക്കുന്ന പട്ടികയുടെ അന്തിമ കരട് ജൂലൈ 31 ന് പ്രസിദ്ധീകരിക്കും; നാടുകടത്തൽ ഭയന്ന് മുപ്പത് ലക്ഷത്തിലധികം ജനങ്ങൾ; ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമില്ലാത്തവരെല്ലാം പട്ടികയിൽ

ആസാമിൽ ദേശീയ പൗരത്വ പട്ടികയിൽ നിന്നും ഒരു ലക്ഷം പേർ കൂടി പുറത്ത്; ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട തയ്യാറാക്കുന്ന പട്ടികയുടെ അന്തിമ കരട് ജൂലൈ 31 ന് പ്രസിദ്ധീകരിക്കും; നാടുകടത്തൽ ഭയന്ന് മുപ്പത് ലക്ഷത്തിലധികം ജനങ്ങൾ; ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമില്ലാത്തവരെല്ലാം പട്ടികയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആസാമിൽ തയ്യാറാക്കിയ പുതിയ ദേശീയ പൗരത്വ പട്ടികയിൽ നിന്നും ഒരു ലക്ഷം പേർ കൂടി പുറത്തായി. കഴിഞ്ഞ വർഷം പ്രസിദ്ധപ്പെടുത്തിയ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി പേർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 40 ലക്ഷം പേർ ഇതിൽ നിന്നും പുറത്താകുകയും തുടർന്ന് 36 ലക്ഷം ജനങ്ങൾ പൗരത്വത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുകയും ചെയ്തു. ഇതെല്ലാം പരിഹരിച്ച് അന്തിമ കരട് ജൂലൈ 31 ന് പ്രസിദ്ധീകരിക്കണമെന്നിരിക്കെ വീണ്ടും ഒരു ലക്ഷം ആളുകൾ കൂടി പുറത്തായിരിക്കുകയാണ്.

പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാൻ ജൂലൈ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. 1951ൽ ഉണ്ടാക്കിയ പൗരത്വ രജിസ്റ്ററാണു പുതുക്കുന്നത്. ബംഗാളിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച് പ്രതിഷേധങ്ങൾ കനത്തതോടെയാണ് അസമിൽ പൗരത്വ പട്ടിക തയ്യാറാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. 1971 ന് ശേഷം ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരെയാണ് ഈ പട്ടിക ബാധിക്കുക. ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമില്ലാത്തവരെല്ലാം പട്ടികയിൽ നിന്നും പുറത്താകും. അസമിലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്നും മതിയായ രേഖകൾ ഇല്ലെന്ന് കാണിച്ച് തങ്ങളെ പട്ടികയിൽ നിന്ന് പുറത്താക്കുകയാണെന്നുമുള്ള ആരോപണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ ഈ പട്ടികയെ ചൊല്ലി ആസാമിൽ ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അന്തിമ കരട് ജൂലൈ അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്നത്. ഇതിനു ശേഷവും പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്ക് നാടു കടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന ഭീതിയാണ് ഇപ്പോൾ ആൾക്കാർക്കിടയിലുള്ളത്.

ഇന്ത്യയിൽ പൗരത്വ പട്ടികയുള്ളത് ആസാമിൽ മാത്രമാണ്. രാജ്യത്ത് 1951 ൽ ആദ്യത്തെ സെൻസസ് നടക്കുമ്പോൾ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ആസാമിൽ നടത്തിയ വിവരശേഖരണമാണ് ദേശീയ പൗരത്വ പട്ടിക. സ്വാതന്ത്ര്യത്തിനു ശേഷം ബംഗ്ലാദേശിൽ നിന്നും വൻ തോതിലുള്ള കുടിയേറ്റം ആസാമിലേക്കുണ്ടായി. തുടർന്ന് ഇന്ത്യക്കാരെയും ബംഗ്ലാദേശികളെയും വേർതിരിച്ചറിയാനായി പൗരത്വ പട്ടിക തയ്യാറാക്കാൻ തീരുമാനിച്ചു. എന്നിട്ടും ആസാമിലെക്കുള്ള കുടിയേറ്റം തുടർന്നു കൊണ്ടേയിരുന്നു. ഇത് ആസാമിൽ നിരന്തരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായി. തുടർന്ന് 1971 ന് ശേഷം ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരെ പട്ടിക പ്രകാരം പുറത്താക്കാൻ തീരുമാനിച്ചു. പക്ഷേ ഇത് കൃത്യമായി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചില്ല. 2004 ലെ കണക്ക് പ്രകാരം ഏകദേശം 50 ലക്ഷം ബംഗ്ലാദേശികൾ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP