Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യക്കാർക്ക് വിദേശത്ത് കണക്കിൽപ്പെടാത്ത സ്വത്ത്; 30 വർഷക്കാലയളവിൽ 49,000 കോടി ഡോളറിന്റെ കള്ളപ്പണം; ഏറ്റവും കൂടുതൽ സ്വത്തുള്ളത് ഏതൊക്കെ മേഖലകലകളിൽ; റിപ്പോർട്ട് വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇന്ത്യക്കാർക്ക് വിദേശത്ത് കണക്കിൽപ്പെടാത്ത സ്വത്ത്; 30 വർഷക്കാലയളവിൽ 49,000 കോടി ഡോളറിന്റെ കള്ളപ്പണം; ഏറ്റവും കൂടുതൽ സ്വത്തുള്ളത് ഏതൊക്കെ മേഖലകലകളിൽ; റിപ്പോർട്ട് വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

 

ഡൽഹി: ഇന്ത്യക്കാർ 1980 മുതൽ 2010 വരെയുള്ള 30 വർഷക്കാലയളവിൽ 49,000 കോടി ഡോളറിന്റെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ടുകൾ. മൂന്ന് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ- NIPFP , NCAER, NIFMനടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിന് പുറമേയാണിത്. റിയൽ എസ്റ്റേറ്റ്, ഖനനം, സ്വർണം, പുകയില ഉത്പന്നങ്ങൾ, സിനിമ, വിദ്യാഭ്യാസം തുടങ്ങിയവയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളപ്പണം നിക്ഷേപിക്കുന്ന മേഖലകൾ എന്നും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തിങ്കളാഴ്ച ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ കാണിക്കുന്നത്.

ഇന്ത്യക്കാർ രാജ്യത്തിനകത്തും വിദേശത്തും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താൻ 2011ൽ യു.പി.എ സർക്കാരിന്റെ നിർദ്ദേശപ്രകാരം മൂന്ന് പ്രമുഖ ധനകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. അക്കാലത്തുതന്നെ യു.പി.എ സർക്കാർ ഇതിനെ തുടർന്നുള്ള റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും പുറത്തു വിട്ടിരുന്നില്ല. കള്ളപ്പണം കുന്നുകൂടുന്നത് കൃത്യമായി കണക്കാക്കാൻ മാർഗങ്ങളില്ലാത്തതിനാൽ ഈ കണക്കുകൾ നിഗമനം മാത്രമാണെന്നും എം. വീരപ്പമൊയ്ലിയുടെ അധ്യക്ഷതയിലുള്ള സ്റ്റാൻഡിങ് കമ്മിറ്റി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് പറയുന്നത് 1990-2008 കാലയളവിൽ 9,41,837 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്നാണ്. 1997-2009 കാലയളവിൽ രാജ്യത്തിന്റെ ജിഡിപിയുടെ 0.2 ശതമാനം മുതൽ 7.4 ശതമാനം വരെ കള്ളപ്പണം വിദേശത്തേയ്ക്ക് ഒഴുകിയിട്ടുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസിന്റെ (NIPFP) കണ്ടെത്തൽ. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റീസേർച്ചിന്റെ റിപ്പോർട്ടനുസരിച്ച് 1980-2010 കാലയളവിൽ 384 ബില്യൺ ഡോളർ മുതൽ 490 ബില്യൺ ഡോളർ വരെ കണക്കിൽപ്പെടാത്ത സ്വത്താണ് വിദേശ രാജ്യങ്ങളിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP