Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികൾ മരിച്ച ബിഹാറിലെ ആശുപത്രി പുതിയ വിവാദത്തിൽ; ആശുപത്രി പരിസരത്ത് നിന്ന് തലയോട്ടികൾ കണ്ടെത്തി; ഏറ്റെടുക്കാനാളില്ലാത്ത ശവശരീരങ്ങൾ മറവ് ചെയ്തതിന്റെ അവശിഷ്ടങ്ങളാകാമെന്ന് അധികൃതർ

മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികൾ മരിച്ച ബിഹാറിലെ ആശുപത്രി പുതിയ വിവാദത്തിൽ; ആശുപത്രി പരിസരത്ത് നിന്ന് തലയോട്ടികൾ കണ്ടെത്തി; ഏറ്റെടുക്കാനാളില്ലാത്ത ശവശരീരങ്ങൾ മറവ് ചെയ്തതിന്റെ അവശിഷ്ടങ്ങളാകാമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മുസഫർപുർ: മസ്തിഷ്‌കജ്വരം ബാധിച്ച് നൂറിലധികം കുട്ടികൾ മരിക്കാനിടയായ ബീഹാറിലെ മുസഫർപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് നിന്ന് മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ആശുപത്രിക്ക് പിന്നിലെ വനപ്രദേശത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്ന് തലയോട്ടികളും എല്ലുകളുമുൾപ്പെടെയുള്ളവ ശനിയാഴ്ച കണ്ടെത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ആശുപത്രിയിലെ പോസ്റ്റ് മോർട്ടം വകുപ്പായിരിക്കും ഇവ ഉപേക്ഷിച്ചതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എസ് കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചു കൂടി മനുഷ്യത്വപരമായ സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റെടുക്കാൻ ആളില്ലാത്ത മൃതശരീരങ്ങൾ ആശുപത്രിക്ക് പിന്നിൽ ദഹിപ്പിച്ചിരുന്നതായി അന്വേഷണസംഘം അറിയിച്ചു. ചികിത്സയിലിരിക്കെ 108 കുട്ടികൾ മരിച്ചതിനെ തുടർന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിനെതിരെ ആരോപണം ഉയരുന്നതിനിടെയാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വാർത്ത കൂടിയെത്തുന്നത്. മുസാഫർപുർ ജില്ല മജിസ്ട്രേറ്റ് അലോക് രഞ്ജൻ ഘോഷ് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP