Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

വൈദ്യുതി ലൈൻ പൊട്ടി കുളത്തിലേക്ക് വീണു; കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി ലൈൻ പൊട്ടി കുളത്തിലേക്ക് വീണു; കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കേറ്റ് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: വൈദ്യുതി കമ്പി പൊട്ടി കുളത്തിൽ വീണണ് കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ സാമ്പൽ ജില്ലയിൽ പെടിയൻ എന്ന സ്ഥലത്താണ് സംഭവം. വിഷ്ണു (11) ശിവം (ഏഴ്), ധരംവീർ (11), ഗണേശ് (11) എന്നിവരാണ് മരിച്ചത്.സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം കുളത്തിന് സമീപത്ത് കൂടി പോയ ഒരു കർഷകനാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാല് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഇവരിൽ രണ്ട് പേർ സഹോദരങ്ങളാണ്.കുളത്തിന് സമീപത്തെ ട്രാൻസ്‌ഫോർമറിലേക്കുള്ള കമ്പി പൊട്ടി കുളത്തിൽ വീണതാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ ഇതിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP