Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എണ്ണത്തിൽ കുറവാണ് എന്ന ആശങ്ക പ്രതിപക്ഷത്തിന് വേണ്ട; എത്രപേരുണ്ട് എന്നതിലല്ല മറിച്ച് എങ്ങനെ ഇടപെടുന്നു എന്നതിലാണ് കാര്യം; ഭരണത്തിൽ പ്രതിപക്ഷവും ക്രിയാതമകമായി ഇടപെടണമെന്ന് മോദി; ജന നന്മയ്ക്ക് ഒരുമിച്ച് മുന്നേറാമെന്നും ആദ്യ സമ്മേളനത്തിൽ പ്രധാനമന്ത്രി

എണ്ണത്തിൽ കുറവാണ് എന്ന ആശങ്ക പ്രതിപക്ഷത്തിന് വേണ്ട; എത്രപേരുണ്ട് എന്നതിലല്ല മറിച്ച് എങ്ങനെ ഇടപെടുന്നു എന്നതിലാണ് കാര്യം; ഭരണത്തിൽ പ്രതിപക്ഷവും ക്രിയാതമകമായി ഇടപെടണമെന്ന് മോദി; ജന നന്മയ്ക്ക് ഒരുമിച്ച് മുന്നേറാമെന്നും ആദ്യ സമ്മേളനത്തിൽ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 17ാം ലോക്സഭയിൽ മൃഗീയമായ ഭൂരിപക്ഷവുമായിട്ടാണ് എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. വളരെ പ്രതീക്ഷയോടെ പ്രതിപക്ഷം ആഞ്ഞ് ശ്രമിച്ചെങ്കിലും പക്ഷേ 52 സീറ്റ് മാത്രമെ കോൺഗ്രസിന് ലഭിച്ചുള്ളു. എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്നും നിങ്ങൾ എത്ര പേരുണ്ട് എന്നല്ല മറിച്ച് ക്രിയാത്മക പ്രതിപക്ഷമായി എങ്ങനെ ഇടപെടുന്നു എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറയുന്നു.17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

പാർലമെന്റ് നടപടികളിൽ അവർ ക്രിയാത്മകമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു- മോദി പറഞ്ഞു. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകൾ പാർലമെന്റ് അംഗങ്ങളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വളരെ കാലത്തിന് ശേഷമാണ് ഒരു സർക്കാർ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങൾ ഒരിക്കൽകൂടി ഞങ്ങൾക്ക് നൽകി. ജനങ്ങൾക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP