Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`590 കിലോ കഞ്ചാവുൾപ്പടെ ഒരു ലോറി നിങ്ങൾക്ക് നഷ്ടമായോ`; പേടിക്കണ്ട ഉടമസ്ഥരുണ്ടെങ്കിൽ ധുബ്രി പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടു; കഞ്ചാവ് സഹിതം ഉപേക്ഷിച്ച ലോറി ഉടമകളെ കണ്ടെത്താനുള്ള പൊലീസിന്റെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

`590 കിലോ കഞ്ചാവുൾപ്പടെ ഒരു ലോറി നിങ്ങൾക്ക് നഷ്ടമായോ`; പേടിക്കണ്ട ഉടമസ്ഥരുണ്ടെങ്കിൽ ധുബ്രി പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടു; കഞ്ചാവ് സഹിതം ഉപേക്ഷിച്ച ലോറി ഉടമകളെ കണ്ടെത്താനുള്ള പൊലീസിന്റെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഡിസ്പൂർ: ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ പലപ്പോഴും രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ഒപ്പം തന്നെ കമന്റുകൾക്ക് ട്രോളായി മറുപടി നൽകാറുണ്ട്. കേരള പൊലീസാണ് രസകരമായ പോസ്റ്റുകളിലൂടെ ജനങ്ങൾക്ക് അവബോധം നൽകുന്നതിൽ മുന്നിൽ. സമാനമായി തന്നെ കേരള പൊലീസിന്റെ വഴി പിന്തുടരുകയാണ് അസം പൊലീസും.

ഉടമസ്ഥനില്ലാത്ത 60ഓളം ചാക്ക് കെട്ടുകളുടെ ഉടമസ്ഥനെ തേടി പോസ്റ്റിട്ടിരിക്കുകയാണ് അസ്സം പൊലീസ് '590 കിലോഗ്രാമോളം വരുന്ന കഞ്ചാവും അത് നിറച്ച ട്രക്കും കഴിഞ്ഞ രാത്രി ചഗോലിയ ചെക്ക് പോയിന്റിൽ വെച്ച് ആർക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ . ആരും പരിഭ്രാന്തരാകേണ്ട. ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ധുബ്രി പൊലീസിനെ ഇതിനായി ബന്ധപ്പെടുക. തീർച്ചയായും അവർ നിങ്ങളെ സഹായിക്കും . ടീം ധുബ്രി മഹത്തരം', എന്നാണ് അസ്സം പൊലീസ് ട്വീറ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി അസ്സം പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലായിരുന്നു ട്വീറ്റ്. എന്തായാലും പൊലീസിന്റ ട്വീറ്റ് വൈറലായിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP