Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

`മോദി സർക്കാരിന് പ്രധാനം ജനങ്ങളുടെ ക്ഷേമവും രാജ്യ സുരക്ഷയും`; തീവ്രവാദത്തിനും അനധികൃത കുടിയേറ്റത്തിനുമെതിരെ ശക്തമായ നടപടി; ആഭ്യന്തര മന്ത്രിയാക്കിയതിന് മോദിക്ക് നന്ദി അറിയിച്ച് അമിത് ഷായുടെ ട്വീറ്റ്‌

`മോദി സർക്കാരിന് പ്രധാനം ജനങ്ങളുടെ ക്ഷേമവും രാജ്യ സുരക്ഷയും`; തീവ്രവാദത്തിനും അനധികൃത കുടിയേറ്റത്തിനുമെതിരെ ശക്തമായ നടപടി; ആഭ്യന്തര മന്ത്രിയാക്കിയതിന് മോദിക്ക് നന്ദി അറിയിച്ച് അമിത് ഷായുടെ ട്വീറ്റ്‌

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മോദി സർക്കാർ പ്രാധാന്യം നൽകുന്നത് ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ പരമമായ സുരക്ഷയ്ക്കുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻഗണനകൾ നടപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ട്വിറ്റിറിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏൽപ്പിച്ചതിന് പ്രധാനമന്ത്രി നേരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി പറഞ്ഞു.

നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ ചുതലയേൽക്കാനെത്തിയ ഷായെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും ഇന്റലിജൻസ് ബ്യൂറോ മേധാവി രാജീവ് ജെയിനും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ആഭ്യന്തര സഹമന്ത്രിമാരായ ജി.കെ റെഡ്ഡിയും നിത്യാനന്ദ റായിയും ഇന്ന് ചുമതലയേറ്റു. തീവ്രവാദത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയും അനധികൃത കുടിയേറ്റങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതിനാവും അമിത് ഷാ കൂടുതൽ മുൻഗണ നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP