Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിക്ക് ഒപ്പം കൂടിയ പിഡിപിയെ തകർത്തെറിഞ്ഞ് ജമ്മു കാശ്മീർ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മെഹ്ബൂബ മുഫ്തി

ബിജെപിക്ക് ഒപ്പം കൂടിയ പിഡിപിയെ തകർത്തെറിഞ്ഞ് ജമ്മു കാശ്മീർ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മെഹ്ബൂബ മുഫ്തി

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: കാശ്മീരിൽ ബിജെപി.യുമായി കൂട്ടുകൂടി സംസ്ഥാനം ഭരിച്ച പിഡിപിയെ വേരോടെ പിഴുതെറിഞ്ഞ് ജമ്മു കശ്മീർ. മെഹബൂബ മുഫ്തിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പിഡിപി കേന്ദ്രങ്ങളിൽ പോലും ഞെട്ടലുണ്ടാക്കി. ആകെയുള്ള ആറ് സീറ്റിൽ മൂന്നിടത്ത് ബിജെപിയും, മൂന്നിടത്ത് നാഷണൽ കോൺഫറൻസും വിജയിച്ചു. മെഹബൂബ മുഫ്തിയുടെ മണ്ഡലമായ ആനന്ത്‌നാഗിൽ നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദിയാണ് വിജയിച്ചത്. 40180 വോട്ട് നേടിയ മസൂദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗുലാം അഹമ്മദ് മിറിനെ രണ്ടാം സ്ഥാനത്താക്കി. മൂന്നാം സ്ഥാനത്തുള്ള മെഹ്ബൂബ മുഹ്തിക്ക് ലഭിച്ചത് 30524 വോട്ട് മാത്രം.

ശ്രീനഗറിൽ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള 106750 വോട്ട് നേടിയാണ് വിജയിച്ചത്. ബാരാമുള്ളയാണ് നാഷണൽ കോൺഫറൻസസ് വിജയിച്ച മറ്റൊരു മണ്ഡലം. 132919 വോട്ട് നേടി മുഹമ്മദ് അക്‌ബർ ലോൺ ആണ് ഇവിടെ നിന്നും വിജയിച്ച് കയറിയത്. ജമ്മുവിലും ലഡാക്കിലും ഉദ്ദംപുരിലുമാണ് ബിജെപി വിജയിച്ചത്. ജമ്മുവിൽ ജുഗൽ കിഷോർ 840214 വോട്ടും, ലഡാക്കിലെ ജംമ്യങ്‌സിങ് നംമ്ജ്യാൽ 41315 വോട്ടും, ഉദ്ദംപുരിലെ ഡോ.ജിതേന്ദ്ര സിങ് 714300 വോട്ടും നേടി വിജയത്തിലേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP