Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെലങ്കാനയിൽ ബിജെപി കണ്ടത് ഏറ്റവും വലിയ ശത്രുവായി; ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം തുറന്ന് കാട്ടി ഒവൈസിക്ക് ഹൈദരാബാദിൽ നാലാം ജയം; തിളക്കമാർന്ന ജയം നേടിയത് 2.82 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ

തെലങ്കാനയിൽ ബിജെപി കണ്ടത് ഏറ്റവും വലിയ ശത്രുവായി; ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം തുറന്ന് കാട്ടി ഒവൈസിക്ക് ഹൈദരാബാദിൽ നാലാം ജയം; തിളക്കമാർന്ന ജയം നേടിയത് 2.82 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കു ഹൈദരാബാദിൽ വീണ്ടും ആധികാരികജയം. കഴിഞ്ഞതവണത്തേക്കാൾ 79,729 വോട്ടുകളുടെ അധിക ഭൂരിപക്ഷം നേടാനും അദ്ദേഹത്തിനായി.നാലാംവട്ടമാണ് ഒവൈസി ലോക്സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുൻപ് വിജയിച്ചുകയറിയത്. കഴിഞ്ഞതവണ രാജ്യത്ത് എ.ഐ.എം.ഐ.എം നേടിയ ഏക സീറ്റും ഇതാണ്. 2.82 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഒവൈസിയുടെ ജയം. ബിജെപിയുടെ ഡോ. ഭഗവന്ത് റാവുവാണു രണ്ടാംസ്ഥാനത്ത്. ഒവൈസി 5,17,239 വോട്ട് നേടിയപ്പോൾ റാവു നേടിയത് 2,35,056 വോട്ടാണ്.

കഴിഞ്ഞതവണ 2.02 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഒവൈസി നേടിയത്. അന്നും ഭഗവന്ത് റാവുവായിരുന്നു എതിർസ്ഥാനാർത്ഥി. അന്ന് 3,11,414 വോട്ടാണ് റാവു നേടിയത്.ഹൈദരാബാദ് മണ്ഡലത്തിൽ 70 ശതമാനവും മുസ്ലിം ഭൂരിപക്ഷമാണ്. ഒവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് മണ്ഡലത്തിൽ നിന്നും 2004-ൽ ആദ്യമായി അസദുദ്ദീൻ ഒവൈസി മത്സരിക്കുന്നത്. അന്ന് 10 ശതമാനം വോട്ടുവിഹിത വ്യത്യാസത്തോടെ അദ്ദേഹം ജയിച്ചുകയറിയിരുന്നു.

എന്നും വിവാദ പുരുഷനായി ഒവൈസി

എന്നും വിവാദ പുരുഷനാണ് എഐഎംഐഎം അദ്ധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദ്ദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഹൈദരാബാദിൽ നിന്ന് നിസാം ഓടിപ്പോയതുപോലെ ഒവൈസിക്കും ഓടിപ്പോകേണ്ടി വരും എന്ന് യോഗി ആദിത്യനാഥ് പറഞ്ഞതിന് ശക്തമായ തിരിച്ചടിയാണ് ഒവൈസി നൽകിയത്. 'ഒന്നാമതായി താങ്കൾക്ക് ചരിത്രം അറിയില്ല. ചരിത്രബോധത്തിൽ നിങ്ങൾ വട്ടപ്പൂജ്യമാണ്. നിസാം ഹൈദരാബാദിൽ നിന്ന് ഓടിപ്പോയതല്ല. രാജപ്രമുഖനായാണ് അദ്ദേഹം പോയത്.' താൻ ആദിത്യനാഥിന് നിസാമിന്റെ ഖബറിടം കാട്ടിത്തരാമെന്നും പക്ഷേ കണ്ടാലും അതിന്റെ പേര് മാറ്റണമെന്നേ അദ്ദേഹം പറയൂ എന്നും അസാദുദ്ദീൻ ഒവൈസി പരിഹസിച്ചിരുന്നു.

തെലങ്കാനയിൽ കോൺഗ്രസിനെക്കാളും ടിആർഎസിനെക്കാളും ബിജെപി ഉന്നമിടുന്നത് ഒവൈസിയേയും മജ്ലിസ് പാർട്ടിയെയുമാണ്. പഴയ ഹൈദരാബാദിൽ ഒവൈസിക്കുള്ള വലിയ ജനപിന്തുണ തന്നെയാണ് ഇതിന് കാരണം. ടിആർഎസുമായി സൗഹൃദ മത്സരം കണക്കുകൂട്ടിയ ബിജെപിയെ, ഒവൈസിയും ചന്ദ്രശേഖര റാവുവും തമ്മിലുള്ള സഹകരണവും അസ്വസ്ഥമാക്കുന്നുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിലപ്പോകില്ലെന്ന് പറഞ്ഞ്, ബിജെപിക്കെതിരെയുള്ള ആക്രമണം ശക്തമാക്കുകയാണ് അസദുദ്ദീൻ ഒവൈസി. പ്രധാനമന്ത്രിക്ക് എതിരെയായിരുന്നു അക്‌ബറുദ്ദീൻ ഒവൈസിയുടെ പ്രസംഗം.

അതിനിടെ, പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനെന്ന് വിളിച്ച് തെലങ്കാനയിലെ സ്ഥാനാർത്ഥിയും ഒവൈസിയുടെ സഹോദരനുമായ അക്‌ബറുദ്ദീൻ ഒവൈസിയും രംഗത്തെത്തിയതും വിവാദമായി. എന്ത് ചോദിച്ചാലും ചായ, ചായ എന്ന് മാത്രമാണ് മോദിയുടെ ഉത്തരം എന്നാണ് അക്‌ബറുദ്ദീൻ ഒവൈസിയുടെ പരിഹാസം. നോട്ട് നിരോധനത്തെക്കുറിച്ച് ചോദിച്ചാൽ പോലും ചായ എന്നാണ് മോദി ഉത്തരം പറയുകയെന്നും പരിഹാസംഅധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്നും രാമരാജ്യത്തിനായി തെലങ്കാനയും പങ്കുവഹിക്കണം എന്നതുമടക്കം തീവ്രഹിന്ദുത്വത്തിൽ ഊന്നിയാണ് ബിജെപിയുടെ പ്രചാരണം. ഉത്തർപ്രദേശിലെ ആൾക്കൂട്ട ആക്രമണങ്ങളടക്കം എടുത്തുപറഞ്ഞ് ഇതിനെ പ്രതിരോധിക്കുകയാണ് ഒവൈസിയും കൂട്ടരും.

എഐഎംഐഎം അദ്ധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസ്സസുദീൻ ഒവൈസിയെ തന്നെയാണ് ടിആർഎസ് പിന്തുണക്കുന്നത്. തെലങ്കാന സംസ്ഥാനത്തെ ബാക്കി 16 മണ്ഡലങ്ങളിൽ പാർട്ടിയെ പിന്തുണക്കാൻ ഒവൈസിയോട് ആവശ്യപ്പെടാനും ടിആർഎസ് തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP