Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`ഒരിക്കൽ ഞാനും ഇന്ദിരയെപ്പോലെ സ്വന്തം സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് വീഴും`; കൊലപ്പെടുത്താൻ ബിജെപി തന്റെ പിന്നാലെ ഉണ്ടെന്ന് അരവിന്ദ് കെജ്രിവാൾ; സുരക്ഷ ജീവനക്കാർ എല്ലാം ബിജെപിക്ക് ചോർത്തുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി

`ഒരിക്കൽ ഞാനും ഇന്ദിരയെപ്പോലെ സ്വന്തം സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് വീഴും`; കൊലപ്പെടുത്താൻ ബിജെപി തന്റെ പിന്നാലെ ഉണ്ടെന്ന് അരവിന്ദ് കെജ്രിവാൾ; സുരക്ഷ ജീവനക്കാർ എല്ലാം ബിജെപിക്ക് ചോർത്തുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബിജെപി തന്റെ പിന്നാലെ തന്നെ ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ താൻ ഉറപ്പായും കൊല്ലപ്പെടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്.തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരൻ ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നയാളാണെന്ന് ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി ഡൽഹി പൊലീസ് രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത് ജോലിയിൽ ആത്മാർത്ഥതയുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണെന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു. ഡൽഹി പൊലീസ് ഡൽഹി മുഖ്യമന്ത്രിക്ക് മാത്രമല്ല സുരക്ഷയൊരുക്കുന്നതെന്നും നിരവധി പ്രമുഖ വ്യക്തികൾക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP