Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസവ വേദന കുറയ്ക്കാൻ ഗായത്രി മന്ത്രത്തിന്റെ സിഡി നൽകി ആരോഗ്യ വകുപ്പ്; തങ്ങളുടെ മത വിശ്വാസത്തിന് എതിരെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുസ്ലിം സംഘടനകൾ; ഗായത്രി മന്ത്രം കേൾപ്പിക്കുന്നുവെങ്കിൽ ആസാനും കേൾപ്പിക്കണമെന്നും പ്രതിഷേധക്കാർ; ബിജെപി സർക്കാർ മാറിയിട്ടും ഹൈന്ദവ അജണ്ഡകൾ നിലനിൽക്കുന്നതിൽ പ്രതിഷേധമറിയിച്ച് സർക്കാരും; നടപടിയുറപ്പെന്ന് കോൺഗ്രസ് സർക്കാർ

പ്രസവ വേദന കുറയ്ക്കാൻ ഗായത്രി മന്ത്രത്തിന്റെ സിഡി നൽകി ആരോഗ്യ വകുപ്പ്; തങ്ങളുടെ മത വിശ്വാസത്തിന് എതിരെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുസ്ലിം സംഘടനകൾ; ഗായത്രി മന്ത്രം കേൾപ്പിക്കുന്നുവെങ്കിൽ ആസാനും കേൾപ്പിക്കണമെന്നും പ്രതിഷേധക്കാർ; ബിജെപി സർക്കാർ മാറിയിട്ടും ഹൈന്ദവ അജണ്ഡകൾ നിലനിൽക്കുന്നതിൽ പ്രതിഷേധമറിയിച്ച് സർക്കാരും; നടപടിയുറപ്പെന്ന് കോൺഗ്രസ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാനിൽ ആശുപത്രികളിൽ പ്രസവമുറിയിൽ ഗായത്രി മന്ത്രം കേൾപ്പിക്കാനുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. എന്നാൽ ഹൈന്ദവ ആചാരമനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നാണ് മുസ്ലിം വിഭാഗം ആരോപിക്കുന്നത്. ഒരു ആശുപത്രി പോലുള്ള പൊതു സ്ഥലത്ത് എന്തിനാണ് ഇത്തരം ആചാരങ്ങൾ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗായത്രി മന്ത്രം കേൾപ്പിക്കുന്നുണ്ടെങ്കിൽ പ്രസവമുറിയിൽ തീർച്ചയായും ആസാനും കേൾപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പിറക്കാൻ പോകുന്ന തങ്ങളുടെ കുഞ്ഞുങ്ങൾ ഗായത്രി മന്ത്രമല്ല ആസാനാണ് കേൾക്കേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു.

ഗായത്രി മന്ത്രം കേൾക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നുള്ളതിനാലാണ് ആശുപത്രികളിൽ ഗായത്രി മന്ത്രം ഉൾപ്പെടുത്തിയ സിഡി കാസറ്റുകൾ വിതരണം ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ ജില്ലാ ആശുപത്രിയിലെ പ്രസവമുറിയിൽ മാത്രമാണ് ഗായത്രി മന്ത്രം കേൾപ്പിക്കുന്നത്. ഇത് ആശുപത്രിയിലെ മറ്റ് ഹെൽത്ത് സെന്ററുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ആരോഗ്യവകുപ്പിന്റെ തീരുമാനത്തിനെതിരെ സർക്കാർ രംഗത്തെത്തി.

മതേതര രാജ്യമായ ഇന്ത്യയിൽ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കീർത്തനം നിർബന്ധമായും എല്ലാവരും കേൾക്കണമെന്ന് പറയാനാകില്ലെന്ന് സർക്കാർ പ്രതികരിച്ചു. നേരത്തെ ബിജെപി സർക്കാർ ഭരിച്ചിരുന്നപ്പോൾ പല ഹൈന്ദവ അജണ്ഡകളും അടിച്ചേൽപ്പിക്കാൻ സർക്കാർ ഒത്താശയോടെ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം സംഭവ വികാസങ്ങൾ ഉണ്ടാകുന്നത് ആശാവഹമല്ല എന്നാണ് പ്രതിഷേധക്കാരുടെ വാദം.

ആരോഗ്യ വകുപ്പിന്റെ നയമല്ലെന്നും വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യമാണ് എന്നാണ് സർക്കാർ വിശദീകരണം. ഒരു മതത്തിന്റെ ആചാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. രാജസ്ഥാൻ എന്ന സംസ്ഥാനം മതേതര ഇന്ത്യയിലെ ഒരു ഭാഗമാണ്. ഇത്തരം പ്രവണതകൾ വെച്ച് പൊറുപ്പിക്കില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുനന്തും. ഇത്തരം പ്രവണതകൾ വർഗ്ഗീയമായ ഒരു പ്രശനം സൃഷ്ടിക്കുന്നതിന് മാത്രമെ ഉപകാരപ്പെടുകയുള്ളു എന്നും സർക്കാർ വിലയിരുത്തുന്നു.

എന്നാൽ സർക്കാർ ഇത്രയും ശക്തായ നിലപാട് വ്യക്തമാക്കിയിട്ടും തങ്ങളുടെ തണുപ്പൻ പ്രതികരണവും പ്രവർത്തിയും തുടരുകയാണ് ആരോഗ്യ വകുപ്പ്. ഗായത്രി മന്ത്രം കേട്ട് പ്രസവ വേദന കുറയും എന്ന് തന്നെയാണ് ഡോക്ടർമാർ ഉൾപ്പടെയുള്ളവർ ഇപ്പോഴും വിശ്വസിക്കുന്നത് എന്നതാണ് അത്ഭുതകരമായ ഒരു കാര്യം. ശാസ്ത്രവും പ്രത്യേകിച്ച് വൈദ്യ ശാസ്ത്രവുമായി ഒരു കുലബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇത്രയും പ്രശ്‌നങ്ങൾ വീണ്ടും സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് അന്വേഷിക്കും എന്ന നിലപാടാണ് സർക്കാരിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP