Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഹുൽ ഗാന്ധിക്കെതിരെ സർവ്വ മര്യാദകളും ലംഘിച്ച് നീചനായ ഹിമാചൽ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാറ്റി; പ്രധാനമന്ത്രിയെ ചൗക്കിദാർ ചോർ ഹെ എന്ന് വിളിക്കുന്ന നിങ്ങൾ മദർ ചൂദ് ആണെന്ന് വൃത്തികെട്ട പ്രസ്താവന; രാഹുലിനെ അമ്മയ്ക്ക വിളിച്ച നേതാവിനെതിരെ പ്രതിഷേധം വ്യാപകം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധിക്കെതിരെ സർവ്വ മര്യാദകളും ലംഘിച്ച് നീചനായ ഹിമാചൽ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാറ്റി; പ്രധാനമന്ത്രിയെ ചൗക്കിദാർ ചോർ ഹെ എന്ന് വിളിക്കുന്ന നിങ്ങൾ മദർ ചൂദ് ആണെന്ന് വൃത്തികെട്ട പ്രസ്താവന; രാഹുലിനെ അമ്മയ്ക്ക വിളിച്ച നേതാവിനെതിരെ പ്രതിഷേധം വ്യാപകം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

ന്യൂസ് ഡെസ്‌ക്‌

ഷിംല: കാവൽക്കാരൻ കള്ളനാണ് എന്ന അർത്ഥം വരുന്ന ചൗക്കിദാർ ചോർ ഹെ എന്ന പരാമർശം രാഹുൽ ഗാന്ധി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതിന് മരുപടിയുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ എത്തിയിരിക്കുന്നത് സർവ്വ രാഷ്ട്രീയ മര്യാദകളും ലംഘിച്ചാണ്. ഒരു പഞ്ചാബി തന്നോട് രാഹുലിനെ കാണുമ്പോൾ പറയാൻ പറഞ്ഞത് നിങ്ങൾ മദർ ചൂദ് ആണ് എന്നാണ് (അമ്മയുമായി ലൈംഗിക ബന്ധം പുലർത്തുന്ന ആൾ എന്ന അർത്ഥം. ഇതിനെതിരെ ഇപ്പോൾ പ്രതിഷേധവും വ്യാപകമാവുകയാണ്.രാഹുൽ ഗാന്ധിക്കെതിരെ നീചവും അശ്ലീലവുമായ പരാമർശവുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാറ്റിയാണ് രംഗത്ത് എത്തിയത്.

ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാൻ എന്നോട് ആവശ്യപ്പെട്ട കാര്യം താൻ പറയുകയാണ്. ഇന്ത്യയുടെ കാവൽക്കാരനായ മോദി കള്ളനാണെങ്കിൽ, താങ്കൾ ഒരു 'മദർ ചൂദ്' ആണ് എന്നായിരുന്നു സത്പാലിന്റെ നീചമായ പ്രസ്താവന. കാവൽക്കാരൻ കള്ളനാണെന്നാണ് അയാൾ പറയുന്നത്. സഹോദരാ..., നിങ്ങളുടെ അമ്മ ജാമ്യത്തിലാണ്, താങ്കളുടെ സഹോദരി ഭർത്താവും അങ്ങനെ തന്നെയാണ്. പിന്നെ താങ്കളും. നിങ്ങൾ കള്ളനെന്ന് വിളിക്കുന്ന അദ്ദേഹത്തിനെതിരെ ഒരു കേസുമില്ല. അദ്ദേഹം ജാമ്യത്തിലല്ല. ഒരു പഞ്ചാബി സ്വദേശി താങ്കളോട് പറയാൻ ആവശ്യപ്പെട്ടത് ഞാനിവിടെ പറയാം. ഇന്ത്യയുടെ കാവൽക്കാരൻ കള്ളനാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, നിങ്ങൾ ഒരു മദർചോദ് ആണ്- സത്പാൽ പറഞ്ഞു.

സത്പാലിന്റെ പ്രസംഗത്തിനെതിരെ വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.അങ്ങേയറ്റം നാണംകെട്ട വാക്കുകളാണ് സത്പാലിന്റേതെന്ന് ഹിമാചൽ കോൺഗ്രസ് വക്താവ് നരേഷ് ചൗഹാൻ പറഞ്ഞു. ഇതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP