Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയാണെങ്കിലും കോൺഗ്രസ് മന്ത്രിമാരിൽ അദ്ദേഹം തൃപ്തനല്ല; കർണ്ണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യം ഉടൻ വീഴും; മോദി വീണ്ടും തിരിച്ചുവരുന്നതിനാൽ രാഹുലിന് അത്ര നല്ല കാലം ആകില്ല; കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലേ

മുഖ്യമന്ത്രിയാണെങ്കിലും കോൺഗ്രസ് മന്ത്രിമാരിൽ അദ്ദേഹം തൃപ്തനല്ല; കർണ്ണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യം ഉടൻ വീഴും; മോദി വീണ്ടും തിരിച്ചുവരുന്നതിനാൽ രാഹുലിന് അത്ര നല്ല കാലം ആകില്ല; കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലേ

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്നും അതിനാൽ ആണ് താൻ ഇത് പറയുന്നത് എന്നും അദ്ദേഹം പറയുന്നു. ജാതി രാഷ്ട്രീയം ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസിലാണെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.

കുമാരസ്വാമി അസ്വസ്ഥനാണ്. ബിജെപി-ജെ.ഡി.എസ് സഖ്യം രൂപവത്കരിക്കാമെങ്കിൽ എന്തിനാണ് അദ്ദേഹം കോൺഗ്രസിന് പുറകെ പോകുന്നത്. അത്തരത്തിൽ സഖ്യ ചർച്ചകൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷെ കോൺഗ്രസിന് ബുദ്ധിയുണ്ടായിരുന്നു. അവർ ജ.ഡി.എസിന് പിന്തുണ നൽകി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പക്ഷെ അദ്ദേഹം കോൺഗ്രസ് നേതാക്കളിൽ സന്തുഷ്ടനല്ല. അതിനാൽ സർക്കാർ അധികമൊന്നും മുന്നോട്ട് പോകില്ലെന്നും രാംദാസ് വ്യക്തമാക്കി.

350 ഓളം സീറ്റ് നേടി മോദി സർക്കാർ അധികാരത്തിൽ തിരിച്ചുവരും. അതിനാൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം സ്വപ്നം പോലും കാണാൻ കഴിയില്ല. രാജ്യത്ത് ഇപ്പോഴും മോദി തരംഗമാണ്. പിന്നെ എങ്ങനെയാണ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാൻ കഴിയുക എന്നും മന്ത്രി ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP