Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലും അമ്മയും അളിയനും അഴിമതി കേസുകളിൽ ജാമ്യമെടുത്തവർ; ആദ്യം സ്വന്തം അഴിമതിയെ കുറിച്ച് വിശദീകരിക്കാൻ തയ്യാറാകു; മോദിയെ സംവാദത്തിന് ക്ഷണിക്കാൻ രാഹുലിന് അവകാശമില്ല; അഴിമതിയെക്കുറിച്ച് മോദിയെ സംവാദത്തിന് ക്ഷണിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി രവിശങ്കർ പ്രസാദ്

രാഹുലും അമ്മയും അളിയനും അഴിമതി കേസുകളിൽ ജാമ്യമെടുത്തവർ; ആദ്യം സ്വന്തം അഴിമതിയെ കുറിച്ച് വിശദീകരിക്കാൻ തയ്യാറാകു; മോദിയെ സംവാദത്തിന് ക്ഷണിക്കാൻ രാഹുലിന് അവകാശമില്ല; അഴിമതിയെക്കുറിച്ച് മോദിയെ സംവാദത്തിന് ക്ഷണിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി രവിശങ്കർ പ്രസാദ്

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: അഴിമതി വിഷയത്തിൽ മോദിയെ തുറന്ന ചർച്ചയ്ക്ക് കഷണിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. മോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള ധാർമിക അവകാശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്.

അദ്ദേഹവും അമ്മ സോണിയാഗാന്ധിയും സഹോദരീ ഭർത്താവ് റോബർട്ട് വധേരയും അഴിമതി കേസുകളിൽ ജാമ്യമെടുത്തിരിക്കുകയാണ്. തനിക്കെതിരായ കേസിനെപ്പറ്റി (നാഷണൽ ഹെറാൾഡ് കേസ്) രാഹുൽ ആദ്യം വിശദീകരിക്കണം. പ്രധാനമന്ത്രിയുടെ സത്യസന്ധതയേയും ആത്മാർഥതയേയുംപറ്റി സംസാരിക്കാൻ അദ്ദേഹത്തിന് എന്ത് അവകാശം. കേന്ദ്രസർക്കാർ സത്യസന്ധമായാണ് കഴിഞ്ഞ അഞ്ചു വർഷവും പ്രവർത്തിച്ചതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

പ്രധാനമന്ത്രി മോദിയെ സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് രാഹുൽഗാന്ധി വീണ്ടും ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. അഴിമതിയെപ്പറ്റി സംവാദം നടത്താൻ ഭയമാണോയെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ചോദിച്ചിരുന്നു. സംവാദത്തിന് തയ്യാറെടുക്കാൻ താൻ സഹായിക്കാം എന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. റഫാൽ ഇടപാടും അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട് അസാധുവാക്കലും ഈ വിഷയങ്ങളിൽ തയ്യാറെടുപ്പ് നടത്തിക്കോളൂവെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP