Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഹാറിലെ മഹാസഖ്യത്തിന് ഭീഷണിയായി ആർജെഡിയിൽ പൊട്ടിത്തെറി; ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് പാർട്ടി പദവി രാജിവെച്ചു; സീറ്റുകൾക്കായുള്ള സമ്മർദ്ദ തന്ത്രമെന്ന് റിപ്പോർട്ടുകൾ

ബീഹാറിലെ മഹാസഖ്യത്തിന് ഭീഷണിയായി ആർജെഡിയിൽ പൊട്ടിത്തെറി; ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് പാർട്ടി പദവി രാജിവെച്ചു; സീറ്റുകൾക്കായുള്ള സമ്മർദ്ദ തന്ത്രമെന്ന് റിപ്പോർട്ടുകൾ

ന്യൂസ് ഡെസ്‌ക്‌

പട്‌ന: കോൺഗ്രസ് സഖ്യത്തിന് തലവേദന സൃഷ്ടിച്ച് ആർജെഡിയിൽ പൊട്ടിത്തെറി. ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ് പാർട്ടി പദവിയിൽ നിന്ന് രാജിവെച്ചു. ആർജെഡി വിദ്യാർത്ഥി സംഘടനയുടെ അധ്യക്ഷപദത്തിൽ നിന്നാണ് തേജ് പ്രതാപ് യാദവ് രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഞാൻ പക്വത ഇല്ലാത്തവനാണെന്ന് കരുതുന്നവർക്കാണ് യഥാർത്ഥത്തിൽ പക്വതയില്ലാത്തത്. ഞാൻ എന്താണെന്നും എവിടെയാണ് നിൽക്കുന്നതെന്നും എനിക്കറിയാം', തേജ് പ്രതാപ് യാദവ് ട്വീറ്റിലൂടെ വ്യക്തമാക്കി.

സഹോദരനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവുമായുള്ള അഭിപ്രായ ഭിന്നത നേരത്തെയും തേജ് പ്രതാപ് തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ഇളയ മകനായ തേജ്വസി യാദവിനെയാണ് ലാലു പ്രസാദ് യാദവ് പാർട്ടിയുടെ സുപ്രധാന പോസ്റ്റുകൾ ഏൽപ്പിച്ചിരിക്കുന്നത്. ഇതിൽ അസന്തുഷ്ടനാണ് തേജ്പ്രതാപ്. നേരത്തെ തേജ് പ്രതാപ് യാദവ് വിവാഹ ബന്ധം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ലാലു കുടുംബത്തിൽ തർക്കമുണ്ടായിരുന്നു. എന്നാൽ തേജ് പ്രതാപ് യാദവിന്റെ പുതിയ നീക്കം സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദ തന്ത്രമാണെന്നാണ് റിപ്പോർട്ടുകൾ. തന്റെ അടുത്ത ആളുകൾക്ക് സീറ്റ് നൽകണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

40 സീറ്റുകളുള്ള ബിഹാറിൽ കോൺഗ്രസും ആർജെഡിയും സഖ്യം രൂപീകരിച്ചാണ് മത്സരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ഇടതു പാർട്ടിയായ സിപിഐ(എം എൽ) ഉം ഈ മുന്നണിയുടെ ഭാഗമായി മത്സരിക്കുമ്പോൾ സിപിഎമ്മും സിപിഐയും മഹാസഖ്യത്തിന് പുറത്താണ്. ബിജെപിയും ജനതാദൾ യുവും സഖ്യമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലാലുവിന്റെ കുടുംബ വഴക്ക് പാർട്ടിയിലേക്കും വ്യാപിക്കുന്നതോടെ മഹാസഖ്യത്തിന്റെ വിജയ സാധ്യതയെയും ബാധിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP