Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കം; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി; ബഹിരാകാശത്തുപോലും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പുള്ള കാവൽക്കാരനെന്ന് സ്വയം വിശേഷിപ്പിച്ചത് മീററ്റിൽ

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കം; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി; ബഹിരാകാശത്തുപോലും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പുള്ള കാവൽക്കാരനെന്ന് സ്വയം വിശേഷിപ്പിച്ചത് മീററ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: അധികാരത്തുടർച്ച ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ തെരഞ്ഞടുപ്പ് റാലികൾക്ക് തുടക്കം. മീററ്റിലെ ആദ്യ റാലിയിൽ കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും കടന്നാക്രമിച്ചും കഴിഞ്ഞകാല സർക്കാരുകളുടെ കഴിവുകേടുകളെ ഉയർത്തിക്കാട്ടിയുമാണ് മോദി സംസാരിച്ചത്. തന്റെ സർക്കാർ നടപ്പിലാക്കിയ എല്ലാ നല്ല നയങ്ങളെയും സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാവൽക്കാരൻ മാത്രമേ കാട്ടിയിട്ടുള്ളു. മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി സർക്കാരുകൾ കഴിഞ്ഞ കാലങ്ങളിൽ ഈ രാജ്യത്ത് അധികാരത്തിൽ വന്നു. എന്നാൽ ഇതാദ്യമായാണ് പ്രഖ്യാപിച്ച കാര്യങ്ങൾ വളരെവേഗം നടപ്പിലാക്കിയ ഒരു സർക്കാരിനെ രാജ്യം കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനങ്ങളുടെ അഭിലാഷങ്ങളുമായും സ്വപ്നങ്ങളുമായും ബന്ധപ്പെട്ടുള്ളതാണ്.

എൻഡിഎ സർക്കാർ ഈ രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്നതിന്റെ കണക്കുകൾ വരുന്ന ദിവസങ്ങൾക്കുള്ളിൽ എല്ലാവർക്കും ലഭ്യമാകും. ഞാൻ എന്താണ് ചെയ്തത്, മറ്റുള്ളവർ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങൾ നിങ്ങളുടെ മുന്നിലെത്തും. വികസനത്തിന്റെ വഴിയിലൂടെയാണ് ഈ പാർട്ടി മുന്നോട്ടുപോകുന്നത്. എന്നാൽ മറ്റുള്ളവർക്ക് നയമോ, മാർഗരേഖയോ ഒന്നുമില്ലെന്നും പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. വ്യോമസേന കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവർ അത് അവഗണിച്ചു, സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകാനോ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം നടത്താനുള്ള അനുമതി ശാസ്ത്രജ്ഞർക്ക് നൽകുകയോ ചെയ്തിട്ടില്ല. രാജ്യം ദുർബലമായിരിക്കണമെന്നാണ് അവർ ആഗ്രഹിച്ചതെന്നും മോദിപറഞ്ഞു.

രാജ്യം ഭരിച്ച സമയത്ത് ജനങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ടുപോലും തുറക്കാൻ കഴിയാത്തവർ ഇപ്പോൾ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുമെന്ന് പറയുന്നു. അവർ എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു. ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തെ പ്രതിപക്ഷം അവഗണിച്ചത് എങ്ങനെയെന്ന് നിങ്ങളെല്ലാവരും കണ്ടതാണ്. ഉപഗ്രഹവേധ മിസൈൽ വിജയത്തെ നാടകമെന്ന് വിശേഷിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.

1999ലെ വാജ്പേയി സർക്കാരിന് അധികാര തുടർച്ച ലഭിക്കാതെ പോയത് ആ സർക്കാർ നടപ്പിലാക്കിയ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാതിരുന്നതിനാലാണ് എന്നാണ് ബിജെപി വിലയിരുത്തൽ. 2004ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യ തിളങ്ങുന്നു എന്ന മു്ദ്രാവാക്യവുമായായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ അക്കുറി അവർക്കായിരുന്നില്ല. 2004ലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് പിടിക്കാൻ ബിജെപി തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP