Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

48മണിക്കൂർ പരിശ്രമം, അവൻ ജീവിത്തത്തിലേക്ക് മടങ്ങി; 60അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഒന്നരവയസുകാരനെ ഒരു പോറൽ പോലും എൽക്കാതെ രക്ഷിച്ചത് എൻഡിആർഎഫും സൈന്യത്തിലെ വിദഗ്ധരും ചേർന്ന്; സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനത്തിൽ കൈയടിച്ച് രാജ്യം

48മണിക്കൂർ പരിശ്രമം, അവൻ ജീവിത്തത്തിലേക്ക് മടങ്ങി; 60അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഒന്നരവയസുകാരനെ ഒരു പോറൽ പോലും എൽക്കാതെ രക്ഷിച്ചത് എൻഡിആർഎഫും സൈന്യത്തിലെ വിദഗ്ധരും ചേർന്ന്; സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനത്തിൽ കൈയടിച്ച് രാജ്യം

മറുനാടൻ ഡെസ്‌ക്‌

ചണ്ഡിഗഡ്; 2 ദിവസത്തെ ആശങ്കയ്ക്ക് വിരാമം പരിശ്രമത്തിന് വിജയം. 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്ന് ഒന്നര വയസ്സുകാരൻ നദീം ജീവിതത്തിലേക്ക് തിരിച്ചെത്തി. 48 മണിക്കൂർ നീണ്ട കഠിന് പരിശ്രമങ്ങൾക്കൊടുവിലാണ് ആ ഒന്നരവയസുകാരനെ ജീവിത്തത്തിലേക്ക് മടക്കി കൊണ്ടു വരാനായത്. സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനമാണ് സൈന്യം നടത്തിയത്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സൈന്യത്തിലെ വിദഗ്ധരും ചേർന്ന ദൗത്യത്തിനൊടുവിൽ ഒരു പോറൽ പോലുമേൽക്കാതെ അവൻ പുറത്തെത്തിച്ചത്.

ഹരിയാനയിലെ ഹിസാറിൽ ബുധനാഴ്ച വൈകിട്ടാണു നദീം കളിക്കുന്നതിനിടെ, തുറന്നു കിടന്നിരുന്ന കുഴൽക്കിണറിലേക്കു വീണത്. അമ്മയ്ക്കും നാലു സഹോദരങ്ങൾക്കും ഒപ്പമാണ് നദീം ഇവിടെയ്ക്ക വന്നത്. അമ്മ പഴങ്ങൾ ശേഖരിക്കുന്നതിനിടയിൽ കുഞ്ഞ് ശ്രദ്ധതെറ്റി കുഴൽ കിണറിൽ അകപ്പെടുകയായിരുന്നു. ആദ്യം വലയിൽ കുടുക്കി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഇടയ്ക്ക് വച്ച് വലകുരുങ്ങിയതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കുഴൽക്കിണറിൽ നിന്ന് 20 അടി മാറി മറ്റൊരു കിണർ ആദ്യം കുഴിച്ചു. ഇതിൽ നിന്ന് നദീം വീണു കിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും. ഇരുട്ടിലും ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറ വഴി കുട്ടിയുടെ ചലനങ്ങൾ നിരീക്ഷിച്ചു.കഴിക്കാനായി ബിസ്‌ക്കറ്റും, ജ്യൂസും നൽകി. ശ്വാസംമുട്ടാതിരിക്കാൻ ഓക്‌സിജൻ ട്യൂബും കിണറ്റിലേക്ക് ഇറക്കി. കുട്ടിയുടെ അടുത്തെത്താറായപ്പോൾ യന്ത്രങ്ങൾ ഒഴിവാക്കി കൈകൊണ്ടാണ് തുരങ്കത്തിലെ മണ്ണു നീക്കിയത്.പുറത്തെത്തിച്ചപ്പോൾ അവന് കാര്യമായ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP