Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് 54കാരൻ; ബിസിനസുകാരന് കുട്ടിയെ എത്തിച്ച് നൽകിയത് അദ്ധ്യാപിക; കുടുങ്ങിയത് പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള ചാറ്റ് മറ്റൊരാൾ കണ്ടതോടെ

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് 54കാരൻ; ബിസിനസുകാരന് കുട്ടിയെ എത്തിച്ച് നൽകിയത് അദ്ധ്യാപിക; കുടുങ്ങിയത് പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള ചാറ്റ് മറ്റൊരാൾ കണ്ടതോടെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പത്ത് വയസ്സുകാരിയെ ബലാൽസംഗം ചെയ്യാൻ 54കാരന് കൂട്ടുനിന്നത് പെൺകുട്ടിയുടെ അദ്ധ്യാപിക.ഗുരുഗ്രാമിലാണ് സംഭവം. ബിസിനസുകാരനായ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.അദ്ധ്യാപികയുമായി സോഷ്യൽ മീഡിയ വഴി ബന്ധമുള്ള യുഎസ് സ്വദേശിയായ ഒരാൾ, പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള ആശയവിനിമയം അവിചാരിതമായി കണ്ടതാണ് സംഭവം പുറം ലോകം അറിയാൻ ഇടയാക്കിയത്. ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഇയാൾ കൊൽക്കത്തയിൽ എൻജിഒയിൽ പ്രവർത്തിക്കുന്ന സുഹൃത്തിന് കൈമാറി. സുഹൃത്ത് പൊലീസിന് കൈമാറുകയായിരുന്നു.

54 കാരന്റെ ബന്ധുവും അദ്ധ്യാപികയും സഹപ്രവർത്തകരാണെന്നും ഈ പരിചയം മുതലെടുത്താണ് ഇയാൾ അദ്ധ്യാപികയുമായി അടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അദ്ധ്യാപികയുടെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം നാലു തവണ തന്നെ പീഡിപ്പിച്ചതായി കൗൺസിലിങ്ങിൽ പെൺകുട്ടി തുറന്നു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP