Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീകർക്കെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തിരിച്ചടിക്കുമ്പോൾ നാം സ്വയം പുകഴ്‌ത്തുന്നു; ഇന്ത്യയുടെ തിരിച്ചടി സോഷ്യൽ മീഡിയയിൽ മാത്രം; ആരുടേയും സഹായത്തിന് കാത്തിരിക്കാതെ പാക്കിസ്ഥാനെ അക്രമിക്കണമെന്ന് ശിവസേന; മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കാലംവരെ കാത്തിരിക്കണമോയെന്നും സാമ്‌നയിലെ മുഖപ്രസംഗം

ഭീകർക്കെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തിരിച്ചടിക്കുമ്പോൾ നാം സ്വയം പുകഴ്‌ത്തുന്നു; ഇന്ത്യയുടെ തിരിച്ചടി സോഷ്യൽ മീഡിയയിൽ മാത്രം; ആരുടേയും സഹായത്തിന് കാത്തിരിക്കാതെ പാക്കിസ്ഥാനെ അക്രമിക്കണമെന്ന് ശിവസേന; മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കാലംവരെ കാത്തിരിക്കണമോയെന്നും സാമ്‌നയിലെ മുഖപ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഫെബ്രുവരി 14ന് രാജ്യം നടുങ്ങിയ പുൽവാമ ഭീകരാക്രമത്തിൽ സ്വയം പുകഴ്‌ത്തുന്നതല്ലാതെ മറ്റൊന്നും നാം ചെയ്യുന്നില്ലെന്ന് രൂക്ഷ വിമർശനവുമായി സർക്കാരിനെതിരെ ശിവസേന. ഭീകരാക്രമണത്തിന് മറുപടി നൽകാൻ എന്തിന് വേണ്ടിയാണ് ഇന്ത്യ മറ്റു രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നത് എന്നും ശിവസേന മുഖപത്രമായ സാമ്നയിൽ പറയുന്നു. ഭീകരവാദികൾക്ക് മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കാലംവരെ കാത്തിരിക്കേണ്ടിവരുമോയെന്നും മുഖപ്രസംഗം ചോദിക്കുന്നു.

അമേരിക്കയുടെയോ യൂറോപ്യൻ രാജ്യങ്ങളുടെയോ സഹായത്തിനു വേണ്ടി കാത്തിരിക്കാതെ നാം തന്നെ ആക്രമണം നടത്തണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഈ സോഷ്യൽ മീഡയാ യുദ്ധം അവസാനിപ്പിക്കണം. തീവ്രവാദി ആക്രമണവും ജവാന്മാരുടെ രക്തസാക്ഷിത്വവും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗമായി ഉപയോഗിക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങനെയുള്ളവർ എങ്ങനെയാണ് ശത്രുക്കളെ നേരിടുകയെന്നും ലേഖനം ചോദിക്കുന്നു.അമേരിക്കയും മറ്റു വിദേശരാജ്യങ്ങളും ഭീകരാക്രമത്തിനെതിരെ പ്രതികരിക്കുമ്പോൾ നാം സ്വയം പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്.- മുഖപ്രസംഗം വിമർശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP