Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക സംവരണത്തിൽ നടപടി ആരംഭിച്ച് കൂടുതൽ സർവ്വകലാശാലകൾ; ജെ.എൻ.യുവിന് പിന്നാലെ ഡൽഹി സർവകലാശാലയും സീറ്റ് വർധിപ്പിച്ചു; തീരുമാനം കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് പിന്നാലെ

സാമ്പത്തിക സംവരണത്തിൽ നടപടി ആരംഭിച്ച് കൂടുതൽ സർവ്വകലാശാലകൾ; ജെ.എൻ.യുവിന് പിന്നാലെ ഡൽഹി സർവകലാശാലയും സീറ്റ് വർധിപ്പിച്ചു; തീരുമാനം കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹി സർവകലാശാലയിൽ സീറ്റ് വർധിപ്പിക്കും. സർവകലാശാല പ്രവേശന കമ്മിറ്റിയോഗത്തിലാണ് 2019-20 അധ്യയന വർഷം പത്ത് ശതമാനം സീറ്റ് വർധിപ്പിക്കാൻ ധാരണയായത്. 25 ശതമാനം സീറ്റ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടമായാവും സീറ്റ് വർധിപ്പിക്കുകയെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

ഇത്തവണ പത്ത് ശതമാനവും അടുത്ത അധ്യയന വർഷം 15 ശതമാനവും സീറ്റ് വർധിപ്പിക്കും. അതേസമയം അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം വരുത്തില്ലെന്നും അധികമായി വരുന്ന വിദ്യാർത്ഥികളെ നിലവിലുള്ള സൗകര്യങ്ങളിൽത്തന്നെ പ്രവേശിപ്പിക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. നേരത്തെ കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല 2019-20 അധ്യയന വർഷം മുതൽ 25 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP