Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർഷകരോഷം ഭയന്ന് കേന്ദ്രം; ഇത്തവണത്തെ കാർഷിക ബജറ്റാകാൻ സാധ്യത! തീരുമാനം തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട്

കർഷകരോഷം ഭയന്ന് കേന്ദ്രം; ഇത്തവണത്തെ കാർഷിക ബജറ്റാകാൻ സാധ്യത! തീരുമാനം തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രധാനമായും കർഷകർക്ക് അനുകൂലമായ പദ്ധതികൾ ആണ് അവതരിപ്പിക്കുക. ധനമന്ത്രി അരുൺ ജെയ്റ്റിലി അവതരിപ്പിക്കുന്ന ബജറ്റ് കാർഷിക ബജറ്റ് ആകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ തവണത്തെ ബജറ്റിൽ കർഷകർക്ക് പ്രതികൂല സാഹചര്യങ്ങളാണ് ഉണ്ടായത്. അതിന്റെ പരിമിത ഫലങ്ങളാണ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിയ നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബിജപിക്ക് ഉണ്ടായ തിരിച്ചടികളെന്നാണ് പൊതുവിലയിരുത്തൽ. ഇത്തവണത്തെ ബജറ്റിൽ കാർഷിക കടങ്ങൾ, താങ്ങുവില തുടങ്ങിയവയിൽ കർഷക സൗഹാർദ്ധ സമീപനം ഉണ്ടായേക്കും.

രാജ്യത്ത് സർക്കാർ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ തെലുങ്കാന സർക്കാർ നടപ്പാക്കിയത് പോലെ സമാനമായ 'ഋതു ബന്ധു' പദ്ധതി ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കർഷകന് ഒരു ഏക്കറിന് 4000 രൂപ് പണമായി നൽകുന്ന പദ്ധതിയാണിത്. ഇതിന് സമാനമായ പദ്ധതി ഒഡീഷ, ജാർഖണ്ഡ് സർക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതേ മാതൃകയിൽ ചെറുകിട, നാമമാത്ര കർഷകർക്കായി പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കാർഷിക വായ്പകൾ എഴുതിത്ത്തള്ളുന്ന നടപടി ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഗുണകരമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP