Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുലന്ദ്ശഹർ കൊലപാതകം നിർണായക വഴിത്തിരിവിലേക്ക്; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങിന്റെ മൊബൈൽ ഫോൺ കണ്ടെടുത്ത് പൊലീസ്; ഫോണുകൾ കണ്ടെടുത്തത് മുഖ്യ പ്രതിയുടെ വീട്ടിൽ നിന്ന്; കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വീണ്ടെടുക്കാൻ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്

ബുലന്ദ്ശഹർ കൊലപാതകം നിർണായക വഴിത്തിരിവിലേക്ക്; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങിന്റെ മൊബൈൽ ഫോൺ കണ്ടെടുത്ത് പൊലീസ്; ഫോണുകൾ കണ്ടെടുത്തത് മുഖ്യ പ്രതിയുടെ വീട്ടിൽ നിന്ന്; കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വീണ്ടെടുക്കാൻ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ബുലന്ദ്ശഹർ അക്രമത്തിനിടെ വെടിയേറ്റ് മരിച്ച പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങിന്റെ കാണാതായ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെടുത്തത്തത് മുഖ്യപ്രതികളിലൊരാളായ പ്രശാന്ത് നട്ടിന്റെ വീട്ടിൽനിന്ന്പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയ പൊലീസ് സംഘം മറ്റ് അഞ്ച് മൊബൈൽ ഫോണുകൾ കൂടി കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളെല്ലാം പരിശോധിക്കുകയാണെന്നും കലാപവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ ഇതിൽനിന്ന് കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഇൻസ്പെക്ടറെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുക്കാൻ തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബുലന്ദ്ശഹറിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സുബോധ് കുമാറിനെ കോടാലി ഉപയോഗിച്ച് ആക്രമിച്ചശേഷം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.പൊലീസുകാരൻ വെടിയേറ്റു മരിച്ചതിന്റെ ഇരുപത്തഞ്ചാം ദിവസമാണ് പ്രധാനപ്രതി അറസ്റ്റിലാകുന്നത്.

സുബോധ് കുമാർ കൊല്ലപ്പെട്ടതിനു പിന്നാലെ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ പ്രശാന്ത് നട്ട്, ജോണി എന്നിവരുടെ പേരുണ്ടായിരുന്നില്ല. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഇവരെ ഒരുമിച്ചു കണ്ടതിനെ തുടർന്നാണ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്.

ഡിസംബർ മൂന്നിനാണ് ബുലന്ദ്ശഹറിൽ പ്രദേശിക കലാപം അരങ്ങേറിയത്. പശുവിന്റെ ജഡാവശിഷ്ടങ്ങൾ വനമേഖലയിൽ കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ആക്രമണമഴിച്ചുവിട്ടത്. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടത്. 2014-ൽ ദാദ്രിയിൽ ഗോമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ചതും സുബോധ് കുമാറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP