Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി മാധുരി ദീക്ഷിത്തിനെ ഇറക്കിയാൽ കോൺഗ്രസ് കരീനയെ ഇറക്കും; ബോളീവുഡ് സുന്ദരിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമമവുമായി കോൺഗ്രസ്; പരിഗണിക്കുന്നത് ഭോപ്പാൽ മണ്ഡലത്തിൽ

ബിജെപി മാധുരി ദീക്ഷിത്തിനെ ഇറക്കിയാൽ കോൺഗ്രസ് കരീനയെ ഇറക്കും; ബോളീവുഡ് സുന്ദരിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമമവുമായി കോൺഗ്രസ്; പരിഗണിക്കുന്നത് ഭോപ്പാൽ മണ്ഡലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബോളീവുഡ് താരം മാധുരി ദീക്ഷിത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെ നടി കരീന കപൂറിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ശ്രമം. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ യോഗേന്ദ്ര സിങ് ചൗഹാനാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപകാലത്തൊന്നും കോൺഗ്രസ് വിജയമറിഞ്ഞിട്ടില്ലാത്ത ഭോപ്പാൽ മണ്ഡലത്തിൽ കരീനയെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. രാഹുൽ ഗാന്ധിയോടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ കരീനയോ മധ്യപ്രദേശ് കോൺഗ്രസ് നേതാക്കന്മാരോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഭോപ്പാലിലെ രാജകുടുംബാംഗവും കോൺഗ്രസ് നേതാവുമായിരുന്ന മുൻ ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മകൻ സെയ്ഫ് അലി ഖന്റെ ഭാര്യ കൂടിയാണ് കരീന. എന്നാൽ കോൺഗ്രസ് നേതാക്കന്മാർക്ക് ആർക്കും തങ്ങളെ ഭോപ്പാലിൽ തോൽപ്പിക്കാൻ കഴിയാത്തതിനാലാണ് കോൺഗ്രസ് കരീനയെ തേടി പോകുന്നതെന്ന് ബിജെപി പരിഹസിച്ചു.തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ താരങ്ങളെ സ്ഥാനാർത്ഥികളായി കൊണ്ടുവരാനുള്ള നെട്ടോട്ടത്തിലാണ് ഇരു പാർട്ടികളും. ബോളിവുഡിലെ നിരവധി പ്രമുഖരെ ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP