Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷം ഇപ്പോൾ ഉണ്ടാക്കുന്ന സഖ്യം എന്റെ അഴിമതി പോരാട്ടത്തിന് എതിരെ; പ്രതിപക്ഷത്തിന്റേത് നേതൃസ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ കൂട്ടായ്മ; ബിജെപിയുടെ സഖ്യം 125 കോടി ജനങ്ങളുമായെന്ന് മോദി

പ്രതിപക്ഷം ഇപ്പോൾ ഉണ്ടാക്കുന്ന സഖ്യം എന്റെ അഴിമതി പോരാട്ടത്തിന് എതിരെ; പ്രതിപക്ഷത്തിന്റേത് നേതൃസ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ കൂട്ടായ്മ; ബിജെപിയുടെ സഖ്യം 125 കോടി ജനങ്ങളുമായെന്ന് മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ ഐക്യറാലിയെ പരിഹസിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സഖ്യം 125 കോടി ജനങ്ങളുമായാണെന്നും മോദി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെയും ഗോവയിലെയും ബൂത്തുതല പ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കവേയാണ് പ്രതിപക്ഷ കൂട്ടായ്മയ്ക്കെതിരെ മോദി രൂക്ഷവിമർശനം ഉയർത്തിയത്.

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ഒരു പ്രത്യേകതരം സഖ്യമാണ്. നേതൃസ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ കൂട്ടായ്മയാണത്. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തട്ടിപ്പിന്റെയും അസ്ഥിരതയുടെയും സഖ്യമാണതെന്നും മോദി വിമർശിച്ചു. അവർ(പ്രതിപക്ഷം) പരസ്പരം സഖ്യം ചേർന്നു. ഞങ്ങൾ(ബിജെപി)125 കോടി ജനങ്ങളുമായി സഖ്യം ചേർന്നു. ഏതു സഖ്യമാണ് ശക്തമെന്നു നിങ്ങൾ വിചാരിക്കുന്നത്- മോദി പ്രവർത്തകരോട് ആരാഞ്ഞു.

കൊൽക്കത്തയിലെ വേദിയിലുണ്ടായിരുന്ന നേതാക്കളിൽ അധികവും സ്വാധീന ശക്തിയുള്ള നേതാക്കളുടെ മക്കളോ സ്വന്തം മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാൻ ആഗ്രഹിച്ചിരുന്നവരോ ആണ്. അവർക്ക് പണത്തിന്റെ പിന്തുണയാണ് ഉള്ളതെങ്കിൽ ബിജെപിക്കുള്ളത് ജനപിന്തുണയാണെന്നും മോദി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP