Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്കെതിരായ നിലപാടിൽ മാറ്റം വരുത്തി ബിജെപി എംപി; രാഹുൽ പക്വത കൈവരിച്ചുവെന്നും അയാളുടെ നിലപാടുകൾ മാറിയെന്നും രാജ്യ സഭ അംഗം സരോജ് പാണ്ഡെ

രാഹുൽ ഗാന്ധിക്കെതിരായ നിലപാടിൽ മാറ്റം വരുത്തി ബിജെപി എംപി; രാഹുൽ പക്വത കൈവരിച്ചുവെന്നും അയാളുടെ നിലപാടുകൾ മാറിയെന്നും രാജ്യ സഭ അംഗം സരോജ് പാണ്ഡെ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെക്കുറിച്ചുള്ള നിലപാട് മാറ്റി ബിജെപി എംപി സരോജ് പാണ്ഡെ. രാഹുൽ പക്വത പ്രകടിപ്പിച്ച് തുടങ്ങിയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞതായിട്ടാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിപ്പിക്കുന്നത്.. കോൺഗ്രസ് അധ്യക്ഷൻ അടുത്തിടെ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച ചോദ്യത്തോടായിരുന്നു അവരുടെ പ്രതികരണം.

ഛത്തീസ്‌ഗഢിൽനിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപിയായ സരോജ് പാണ്ഡെ നേരത്തെ രാഹുലിനെതിരെ രൂക്ഷ വിമർശമുന്നയിച്ചത് വാർത്തയായിരുന്നു. 40 വയസിനുശേഷവും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നയാളെ അറിവുള്ള വ്യക്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല എന്നായിരുന്നു സരോജ് പാണ്ഡെ മുമ്പ് അഭിപ്രായപ്പെട്ടിരുന്നത്. വ്യാപം അഴിമതി കോൺഗ്രസ് രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് എങ്ങനെയാണെന്ന് നാം കണ്ടതാണെന്ന് സരോജ് പാണ്ഡെ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാപം ആരോപണം ഫലപ്രദമായി ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ല. ബിജെപി ഒരു തരത്തിലുള്ള അഴിമതിയും നടത്തുന്നില്ല എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം റഫാൽ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളതെന്നും സരോജ് പാണ്ഡെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP